എപ്പോഴും അസുഖങ്ങളാണോ? നിങ്ങളില്‍ ഒളിച്ചിരിക്കുന്ന വില്ലന്‍ ഇവനാകാം...

By Web TeamFirst Published Oct 18, 2018, 12:59 PM IST
Highlights

എപ്പോഴും ചുമ, തലവേദന, അലര്‍ജി, വയറിന് അസ്വസ്ഥത, ക്ഷീണം എന്നൊക്കെ ആവലാതികള്‍ പറയുന്നവര്‍ ആദ്യമറിയേണ്ടത് എന്താണ്? എന്താണ് നമ്മുടെ അസുഖം?
 

എപ്പോഴും അസുഖങ്ങള്‍ തന്നെയെന്ന് പരാതിപ്പെടുന്നവരെ കണ്ടിട്ടില്ലേ. ഇത് ചെറിയ കാര്യമല്ല. ശ്രദ്ധിച്ചില്ലെങ്കില്‍ ജീവന്‍ തന്നെ നഷ്ടപ്പെട്ടുപോകാവുന്ന സാധ്യതകളാണ് ഈ ലക്ഷണങ്ങള്‍ തുറന്നുവയ്ക്കുന്നത്. 

എപ്പോഴും ചുമ, തലവേദന, അലര്‍ജി, വയറിന് അസ്വസ്ഥത, ക്ഷീണം എന്നൊക്കെ ആവലാതികള്‍ പറയുന്നവര്‍ ആദ്യമറിയേണ്ടത് സ്വന്തം രോഗപ്രതിരോധ ശേഷിയെ കുറിച്ചാണ്. ജന്മനാ കിട്ടുന്നതിന് പുറമെ ചുറ്റുപാടുകളില്‍ നിന്ന് ആര്‍ജ്ജിച്ചെടുക്കുന്ന ഒരു കഴിവ് കൂടിയാണ് രോഗപ്രതിരോധ ശേഷി. 

എന്നാല്‍ ഈ ശേഷി കുറഞ്ഞുവരുമ്പോഴാണ് ഓരോ രോഗങ്ങളായി നമ്മളെ വലയിലാക്കുന്നത്. ഒരുപക്ഷേ എപ്പോഴും അസുഖങ്ങളുണ്ടാകുന്നതും രോഗപ്രതിരോധ ശേഷി നഷ്ടപ്പെടുന്നുവെന്നതിന്റെ സൂചനയാകാം. 

ലക്ഷണങ്ങള്‍...

-ഇടവിട്ട് വരുന്ന ന്യുമോണിയ, ബ്രോങ്കൈറ്റിസ്, സൈനസ് അണുബാധ, ചെവിയിലെ അണുബാധ, മെനിഞ്ചൈറ്റിസ്, തൊലിപ്പുറത്തെ അണുബാധ.

-ആന്തരീകാവയവങ്ങളെ ബാധിക്കുന്ന അണുബാധ.

-രക്താണുക്കളുടെ എണ്ണത്തില്‍ വരുന്ന മാറ്റം. പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറഞ്ഞ് വിളര്‍ച്ച പോലുള്ള അവസ്ഥകളുണ്ടാകുന്നത്.

-ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍, വയറുവേദന, വിശപ്പില്ലായ്മ, ക്ഷീണം, വയറിളക്കം.

-വളര്‍ച്ച മുരടിക്കുന്ന അവസ്ഥ.

-വാതം, പ്രമേഹം - തുടങ്ങിയ രേഗങ്ങള്‍

രോഗപ്രതിരോധ ശേഷി കൂട്ടാന്‍...

-പുകവലി നിര്‍ത്തുക.

-എന്നും വ്യായാമം ചെയ്യുക. അതല്ലെങ്കില്‍ ശരീരം അനങ്ങിയുള്ള ജോലികളെന്തെങ്കിലും ചെയ്യുക.

-ശരീരഭാരം നിയന്ത്രണത്തില്‍ നിര്‍ത്തുക. 

-അമിതമായ മദ്യപാനം ഒഴിവാക്കുക. 

-ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ തുടര്‍ച്ചയായ ഉറക്കം ഉറപ്പുവരുത്തുക. 

-കൈകള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ഭക്ഷണം പാകം ചെയ്യുന്നതിന് മുമ്പും ടോയ്‌ലറ്റില്‍ പോയി വന്ന ശേഷവുമെല്ലാം നന്നായി കൈ കഴുകുക. 

-മനസ്സിന് സമ്മര്‍ദ്ദങ്ങളേകുന്ന വിഷയങ്ങളില്‍ നിന്ന് മാറിനില്‍ക്കുക.

click me!