
സിസേറിയന് ശേഷം എപ്പോൾ ലൈംഗികബന്ധത്തിലേർപ്പെടാം. ഇതിനെ പറ്റി പലർക്കും സംശയമുണ്ടാകും.സിസേറിയൻ കഴിഞ്ഞ് കുറഞ്ഞത് ആറാഴ്ച്ച കഴിഞ്ഞേ ലൈംഗികബന്ധത്തിലേർപ്പെടാൻ പാടൂള്ളൂ. ഈ സമയംകൊണ്ടേ ശരീരം പഴയ രൂപത്തിലേക്കു തിരിച്ചുവരികയുള്ളൂ. ഇതിനുമുമ്പ് ബന്ധപ്പെട്ടാല്‍ വേദനയും അണുബാധയും ഉണ്ടാകും.
ഒരിക്കല്‍ സിസേറിയന്‍ കഴിഞ്ഞ് അടുത്ത ഒമ്പത് മാസത്തിനകം വീണ്ടും ഗര്‍ഭിണിയാകുന്നത് അപകടമാണ്. ഇങ്ങനെയുള്ളവര്‍ക്ക് മുറിവ് വിട്ടുപോകാനുള്ള സാധ്യത കൂടുതലാണ്. കുഞ്ഞുങ്ങള്‍ തമ്മില്‍ രണ്ടു വയസു ഇടവേളയെങ്കിലും ഉണ്ടാകണം. സിസേറിയന് ശേഷം ഗർഭധാരണനിരോധന ഉറകൾ ഉപയോഗിക്കാമോ എന്നതിനെ പറ്റി പലർക്കും ഇപ്പോഴും സംശയമുണ്ട്. സിസേറിയന് ശേഷം തീര്‍ച്ചയായും ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കണം.
ആറാഴ്ചയ്ക്കുശേഷം നിര്‍ബന്ധമായും വൈദ്യപരിശോധനയ്ക്കു വരികയും ഡോക്ടറുടെ നിര്‍ദേശപ്രകാരം ഉചിതമായ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും വേണം. സിസേറിയന് ശേഷം ഗര്‍ഭനിരോധന ഉറകൾ ഉപയോഗിക്കാതെ സെക്സിലേർപ്പെട്ടാൽ ഗർഭം ധരിക്കാനുള്ള സാധ്യത കൂടുതലാണ്.
സിസേറിയൻ കഴിഞ്ഞവർ ഒരു മാസം കഴിഞ്ഞെങ്കിലും ലഘു വ്യായാമങ്ങൾ ചെയ്യാൻ ശ്രമിക്കുക. ഡീപ് ബ്രീതിങ്, മിതമായ നടത്തം എന്നിവ ചെയ്യാം.മുറിവ് ഉണങ്ങി കഴിഞ്ഞാൽ എയ്‌റോബിക്‌സ്, ബ്രിസ്‌ക് വോകിങ്, നീന്തല്‍, ജോഗിങ്, സൈക്കിള്‍ സവാരി പോലുള്ള വ്യായാമങ്ങള്‍ ചെയ്യാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam