
ആപ്പിൾ ടീയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ. ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഒന്നാണ് ആപ്പിൾ ടീ. ആന്റിഓക്സിഡന്റുകൾ, മഗ്നീഷ്യം, വൈറ്റമിൻ ബി, സി, ഇ, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയവ ധാരാളം ആപ്പിൾ ടീയിൽ അടങ്ങിയിട്ടുണ്ട്. ദിവസവും ആപ്പിൾ ടീ കുടിച്ചാലുള്ള ഗുണങ്ങൾ ചെറുതല്ല. വീട്ടിൽ വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന ഒന്നാണ് ആപ്പിൾ ടീ. ആപ്പിൾ ടീ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആദ്യം ഒരു ലിറ്റർ വെള്ളം നന്നായി തിളപ്പിക്കുക. മൂന്ന് ആപ്പിൾ കഴുകി തൊലി കളയാതെ, കുരുനീക്കി ചെറിയ കഷ്ണങ്ങളാക്കുക. ഇത് തിളയ്ക്കുന്ന വെള്ളത്തിൽ ചേർത്ത് വീണ്ടും അഞ്ച് മിനിറ്റു തിളപ്പിച്ച ശേഷം അൽപം ഗ്രാമ്പൂ, കറുവപ്പട്ട, അല്പം തേയില എന്നിവ ചേർത്ത ശേഷം വീണ്ടും ഏഴ് മിനിറ്റ് തിളപ്പിക്കുക. ശേഷം അരിച്ചെടുത്ത് ഫ്രിഡ്ജിൽ വച്ച് ഉപയോഗിക്കാം. ഗർഭിണികളും മുലയൂട്ടുന്നവരും ആപ്പിൾ ടീ കുടിക്കരുത്.അലർജിയുള്ളവരും ആപ്പിൾ ടീ ഒഴിവാക്കുക. മരുന്നുകൾ കഴിക്കുന്നവർ ഡോക്ടറുടെ ഉപദേശം തേടണം. ചില മരുന്നുകളുമായി പ്രവർത്തിച്ച് പാർശ്വഫലങ്ങളുണ്ടാക്കാനിടയുണ്ട്.
ആപ്പിൾ ടീ കുടിച്ചാലുള്ള ഗുണങ്ങൾ
1.പ്രതിരോധശേഷി വർദ്ധിപ്പിക്കും
2. പ്രോസ്റ്റേറ്റ് കാൻസർ, വാതം എന്നിവയെ ചെറുക്കും
3. ചീത്ത കൊളസ്ട്രോൾ കുറയ്ക്കും
4. ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് നല്ലത്.
5.രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും
6.വരണ്ട ചർമ്മം ഇല്ലാതാക്കാൻ സഹായിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam