എമി ജാക്സണ്‍ അമ്മയായി; കുഞ്ഞിന്‍റെ വീഡിയോ പങ്കുവെച്ച് താരം

Published : Sep 24, 2019, 10:22 AM ISTUpdated : Sep 24, 2019, 10:23 AM IST
എമി ജാക്സണ്‍ അമ്മയായി; കുഞ്ഞിന്‍റെ വീഡിയോ പങ്കുവെച്ച് താരം

Synopsis

കുഞ്ഞിനും ഭര്‍ത്താവിനുമൊപ്പമുള്ള ആശുപത്രിയില്‍ നിന്നുള്ള ചിത്രം എമി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. 

ദ്രാസ് പട്ടണം എന്ന തമിഴ് ചിത്രത്തിലൂടെയെത്തി ആരാധകരുടെ മനം കവര്‍ന്ന താരമാണ് എമി ജാക്സണ്‍. കഴിഞ്ഞ ദിവസമാണ് താരത്തിന് കുഞ്ഞു പിറന്നത്. കുഞ്ഞിനും ഭര്‍ത്താവിനുമൊപ്പമുള്ള ആശുപത്രിയില്‍ നിന്നുള്ള ചിത്രം എമി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ കുഞ്ഞിന്‍റെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരമിപ്പോള്‍. ആൻഡ്രിയാസ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. 

2015 മുതൽ പ്രണയത്തിലായിരുന്ന എമിയും പങ്കാളി ജോര്‍ജ്ജ് പനയോറ്റും ഈ വര്‍ഷം തുടക്കത്തിലാണ് വിവാഹനിശ്ചയം നടത്തിയത്. തന്റെ ഗർഭകാലത്തെ ഓരോ ഘട്ടവും ചിത്രങ്ങളിലൂടെ സോഷ്യൽ മീഡിയയില്‍ പങ്കുവച്ചിരുന്നു എമി. താരത്തിന്‍റെ ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. 

യുകെയിലെ ജനിച്ചുവളര്‍ന്ന എമി ജാക്‌സണ്‍ മോഡലിംഗിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. എ എല്‍ വിജയ് സംവിധാനം ചെയ്ത മദ്രാസ് പട്ടണം എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം. രജനി നായകനായ ഷങ്കര്‍ ചിത്രം 2.0 യിലടക്കം നായികയായി തിളങ്ങിയ താരം ബോളീവുഡിലും ശ്രദ്ധേയയാണ്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ക്യാപ്സിക്കത്തിന്റെ ഈ ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്
പാൽ കേടാകാതിരിക്കാൻ ഇതാ ഒരു കിടിലന്‍ ടിപ്