
അസ്താന: നാലായിരം സുന്ദരിമാരെ പരാജയപ്പെടുത്തി സൗന്ദര്യറാണി മത്സരത്തില്‍ പങ്കെടുത്ത സുന്ദരിയെക്കുറിച്ചുള്ള രഹസ്യം ലോകത്തെ ഞെട്ടിക്കുന്നത്. കസാഖിസ്ഥാന്‍ സൗന്ദര്യമത്സരത്തിലാണ് ഈ ഞെട്ടിപ്പിക്കുന്ന കള്ളക്കളി നടന്നത്. യുവതികളെ പരാജയപ്പെടുത്തിയ സുന്ദരി അവസാനം സുന്ദരാനായിരുന്നുവെന്ന് വെളിപ്പെടുത്തല്‍.
ഇലെ ദ്യാഗിലേവ് എന്ന 22 കാരനാണ് സ്ത്രീയാണെന്ന വ്യാജേന മത്സരത്തില്‍ പങ്കെടുത്തത്. അലിന അലിഏവ എന്ന പേരിലാണ് ഇലെ മത്സരത്തില്‍ പങ്കെടുത്തതും 4000 സുന്ദരികളെ തോല്‍പ്പിച്ച് അവസാനറൗണ്ടില്‍ ഇടംപിടിച്ചതും. മത്സരത്തിന്റെ അവസാനറൗണ്ടായപ്പോള്‍ താന്‍ മറ്റു മത്സരാര്‍ത്ഥികളെ ഏറെ പിന്നിലാക്കിയെന്ന തോന്നലാണ് സത്യം പറയാന്‍ പ്രേരിപ്പിച്ചതെന്നും യുവാവ് പറയുന്നു.
എന്നാല്‍ വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ സംഘാടകര്‍ കുരുക്കിലായിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം റഷ്യയില്‍ സമാനസംഭവമുണ്ടായിട്ടുണ്ട്. മിസ് അവക്കാഡോ എന്ന കള്ളപ്പേരിലെത്തി അന്‍ഡ്രി നഗോര്‍ണി എന്ന ഇരുപതുകാരന്‍ അന്ന് സൗന്ദര്യമത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയിരുന്നു. വിവരം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് സംഘാടകര്‍ മത്സരഫലം തിരുത്തുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam