ഇവ തീരുമാനിച്ചു മനുഷ്യനായി മരിക്കില്ല; പിന്നീട് ഇവയ്ക്കുണ്ടായ രൂപമാറ്റം കാണാം

By web deskFirst Published Apr 3, 2018, 4:10 PM IST
Highlights
  • പുരുഷനായിരുന്നപ്പോഴാണ് താന്‍ എച്ച്‌ഐവി ബാധിതനാണെന്ന റിസള്‍ട്ട് വരുന്നത്. അപ്പോള്‍ തന്നെ തീരുമാനിച്ചു. ഒരിക്കലും മനുഷ്യനായി മരിക്കില്ലെന്ന്.

ഇവാ ടിയാമെറ്റ് മെഡൂസ പൂര്‍വ്വാശ്രമത്തില്‍ അമേരിക്കയിലെ ടെക്‌സാസില്‍ ഒരു ബാങ്കിന്റെ വൈസ് പ്രസിഡന്റായിരുന്നു. പക്ഷേ ഇപ്പോള്‍ അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ ' ലോകത്തിലെ ഏറ്റവും കൂടുതല്‍ മോഡിഫെയ്ഡ് ചെയ്യപ്പെട്ട ട്രാന്‍സ്‌ജെന്ററാണ്'  അദ്ദേഹം. 

56000 അമേരിക്കന്‍ ഡോളറാണ് അദ്ദേഹം പുരുഷത്വത്തില്‍ നിന്ന് സ്ത്രീത്വത്തിലേക്കുള്ള രൂപമാറ്റത്തിമായി ചെലവഴിച്ചത്. അത് വെറുമൊരു സ്വത്വമാറ്റമായിരുന്നില്ല. ശരീരത്തെ പൂര്‍ണ്ണമായും മാറ്റി പണിയുകയായിരുന്നു. അതേ കുട്ടികള്‍ക്കുള്ള കഥാചിത്ര പുസ്തകങ്ങളില്‍ കണ്ടിരുന്ന രൂപമാണിപ്പോള്‍ അവര്‍ക്ക്. ഡ്രാഗണോട് രൂപ സാദൃശ്യമുള്ള സ്വന്തം രൂപത്തില്‍ അവര്‍ക്ക് അഭിമാനമേയുള്ളൂ. 

അവള്‍ ചെവികള്‍ മുറിച്ചുകളഞ്ഞു. മുക്കിന്റെ പാലം നീക്കി, ചുണ്ടുമായി പതിപ്പിച്ചു. കണ്ണിലെ വെളുത്ത ഭാഗം പച്ചയാക്കി. തലയില്‍ വിവിധ രൂപത്തില്‍ മുഴകള്‍ ഉണ്ടാക്കി. ഒന്നും രണ്ടുമല്ല. എട്ട് മുഴകള്‍. നാക്ക് രണ്ടായി കീറി. മുഖം മുഴുവന്‍ റ്റാറ്റൂ ചെയ്തു. ഇപ്പോള്‍ അവര്‍ അറിയപ്പെടുന്നത് ഡ്രാഗണ്‍ ലേഡി എന്നാണ്.

അഞ്ചാം വയസില്‍ അച്ഛനമ്മമാര്‍ തല്ലിക്കെടുത്തിയ ഒരു സ്വപ്‌നത്തില്‍ നിന്നാണ് ഈ ആശയത്തിലേക്ക് താനെത്തിയതെന്ന് ഇവ പറയുന്നു. തനിക്ക് വീണ്ടും ജനിക്കണം. വിഷമുള്ള റാറ്റില്‍ പാമ്പിനെപോലെ. 

പുരുഷനായിരുന്നപ്പോഴാണ് താന്‍ എച്ച്‌ഐവി ബാധിതനാണെന്ന റിസള്‍ട്ട് വരുന്നത്. അപ്പോള്‍ തന്നെ തീരുമാനിച്ചു. ഒരിക്കലും മനുഷ്യനായി മരിക്കില്ലെന്ന്. ഒരു ടിവി ഷോയ്ക്കിടെ ഇവ പറയുന്നതിങ്ങനെ: 

' പുരുഷനില്‍ നിന്നുള്ള ഈ രൂപമാറ്റം എന്റെ ജീവിതത്തിലെ ഏറ്റവും മഹത്തരമായ യാത്രയായിരുന്നു. ഈ രൂപമാറ്റത്തിന് അതിതീവ്രമായ ഒരു അര്‍ത്ഥമുണ്ട്. എനിക്ക് രണ്ട് അമ്മമാരുണ്ട്. ഒന്ന് എന്നെ പ്രസവിച്ച അമ്മ. രണ്ടാമത്തേത് എനിക്ക് ഇഴജീവിതം തന്ന അമ്മ. അത് റാറ്റില്‍ സ്‌നേക്കാണ്. എന്റെ ഏറ്റവും വലിയ ആഗ്രഹം ഒരിക്കലും ഒരു മനുഷ്യനായി മരിക്കരുതെന്നാണ്. ഞാന്‍ ആ തീരുമാനത്തിലെത്തിയ നിമിഷം എന്റെ ജീവിതം തന്നെ മാറിമറിഞ്ഞു. പിന്നീടങ്ങോട്ട് മനുഷ്യനല്ലാതാവാനുള്ള ശ്രമമായിരുന്നു.' 

താന്‍ ട്രാന്‍സ് സ്പീഷീസാണെന്നാണ് ഇവ അവകാശപ്പെടുന്നത്. 53 വയസുവരെ ഒരു ഗേ-പുരുഷനായാണ് ഞാന്‍ ജീവിച്ചത്. എന്നാല്‍ ഇപ്പോള്‍ ഞാന്‍ ഒരു ട്രാന്‍സെക്ഷ്വല്‍ സ്ത്രീയാണ്. തന്റെ രൂപമാറ്റം പൂര്‍ണ്ണമാകുന്നതുവരെ ശരീരത്തിലെ പരീക്ഷണങ്ങള്‍ തുടരണമെന്നാണ് തന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹമെന്നും ഇവ പറയുന്നു. 

എന്നാല്‍ ഇവയുടെ ഈ മാറ്റം അമേരിക്കയില്‍ വന്‍ ചര്‍ച്ചയായിരിക്കുകയാണ്. ചിലരുടെ വാദം ഇത് മാനസീക പ്രശ്മമാണെന്നാണ്. ഒരിക്കലും ഒരു സ്പീഷീസിന് മറ്റൊരു സ്പീഷിസാകാന്‍ കഴിയില്ലെന്ന് ഇവര്‍ വാദിക്കുന്നു. എന്നാല്‍, മറ്റുചിലര്‍ ഇതിനെ വിവേചനത്തിന്റെ പ്രതികരണമായാണ് കാണുന്നത്. 

click me!