
ചെറിയൊരു വേദനവരുമ്പോൾ പോലും വേദനസംഹാരികൾ കഴിക്കുന്നശീലമാണ് പലർക്കും. എന്നാൽ അതിന്റെ ദോഷവശങ്ങളെ കുറിച്ച് ആരും ചിന്തിക്കാറില്ല. Acetaminophen എന്ന വേദനസംഹാരി കരളിന്റെ ആരോഗ്യത്തിന് കൂടുതൽ ദോഷം ചെയ്യുമെന്ന് കണ്ടെത്തൽ. ഈ മരുന്ന് ശരീരത്തിലെത്തിയാല്‍ അത് Cysteine എന്ന അമിനോ ആസിഡുകളുമായി ചേര്‍ന്ന് മറ്റൊരു രാസപ്രവര്‍ത്തനം ഉണ്ടാകുന്നുണ്ട്. ഇതാണ് കരളിന്റെ ആരോഗ്യത്തെ ബാധിക്കുന്നത്. മനുഷ്യശരീരത്തിലെ കോശങ്ങളില്‍ ഊര്‍ജ്ജമെത്തിക്കുന്ന Mitochondriaയുടെ പ്രവര്‍ത്തനത്തെ വരെ ഇത് ദോഷകരമായി ബാധിക്കുന്നുണ്ട്. സിംഗപ്പൂര്‍ നാഷണല്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ കണ്ടെത്തല്‍ നടത്തിയത്.
ജേര്‍ണല്‍ ഓഫ് മോളിക്കുലാര്‍ ആന്‍ഡ് സെല്ലുലാര്‍ പ്രോടിയോമിക്സില്‍ ഇത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. തലവേദനയും കൈകാല്‍ തരിപ്പും മുതല്‍ ക്യാന്‍സര്‍ വരെയുള്ള പലതരം വേദനകള്‍ക്ക് ഉപയോഗിക്കുന്ന സര്‍വ്വസാധാരണയായ വേദനസംഹാരികള്‍ മനുഷ്യന്റെ ജീവന് ആപത്താണെന്ന് സ്വിറ്റ്സര്‍ലന്റിലെ ബേണ്‍ യൂണിവേഴ്സിറ്റിയുടെ സാമൂഹിക വൈദ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്ന ഒരു പഠനം വ്യക്തമാക്കിയിരുന്നു. വേദനസംഹാരി മരുന്നുകള്‍ മിക്കതും ചെറിയൊരു ശതമാനം ആളുകളില്ലെങ്കിലും ഹൃദയാഘാതമോ ഹൃദയത്തകരാറുമൂലമുള്ള മരണമോ ഉണ്ടാക്കാനുള്ള സാധ്യതയേറെയാണെന്നും പഠനത്തിൽ വ്യക്തമാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam