സൗജന്യ യോഗ പരിശീലനം : സംസ്ഥാനത്ത് ഒന്നരലക്ഷം പേർക്ക് അവസരം

Web Desk |  
Published : Jun 18, 2018, 09:39 PM ISTUpdated : Jun 29, 2018, 04:11 PM IST
സൗജന്യ യോഗ പരിശീലനം : സംസ്ഥാനത്ത് ഒന്നരലക്ഷം പേർക്ക് അവസരം

Synopsis

അന്താരാഷട്ര യോഗ ദിനാചരണത്തിൻറെ  ഭാഗമായി ആർട് ഓഫ് ലിവിങ് കേരളയുടെ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി സൗജന്യ യോഗപരിശീലനം

തിരുവനന്തപുരം: അന്താരാഷട്ര യോഗ ദിനാചരണത്തിൻറെ  ഭാഗമായി ആർട് ഓഫ് ലിവിങ് കേരളയുടെ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി സൗജന്യ യോഗപരിശീലനം .യോഗാ ദിനത്തിന് മുന്നോടിയായി ആഗോള തലത്തിൽ നടക്കുന്ന  ശ്രീ ശ്രീ യോഗാ ലെവൽ 1 പ്രോഗ്രാം കേരളത്തിൽ വിവിധ കേന്ദ്രങ്ങളിൽ ജൂൺ 17മുതൽ 21വരെ നടക്കും.  ശ്രീശ്രീരവിശങ്കർ   സ്കൈപ്പിലൂടെ യോഗാ സെഷനുകളിൽ നിർദ്ദേശങ്ങൾ നൽകും .

സംസ്ഥാനത്തെ ആയിരത്തിലധികം ആര്ട്ട് ഓഫ്‌ ലിവിംഗ് കേന്ദ്രങ്ങൾ,  സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങൾ,  വിദ്യാലയങ്ങൾ,  കോളേജുകൾ,  ഗ്രാമ, ബ്ലോക്ക്‌, ജില്ലാ പഞ്ചായത്തുകൾ,  അലോപ്പതി, ആയുർവേദ, ഹോമിയോ ആശുപത്രികൾ,  ബാങ്കുകൾ, ഓഫീസുകൾ,  സന്നദ്ധസംഘടനകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന സൗജന്യ യോഗ പരിശീലനത്തിൽ ഒന്നര ലക്ഷത്തിലധികം പേർക്ക് അവസരം നൽകും  .  

ആർട്ട് ഓഫ്‌ ലിവിങിന്‍റെ  തനത് പരിപാടിയായ "സൺ നെവർ സെറ്റ്സ് ഓൺ യോഗാ " ജൂൺ 16ന് രാവിലെ 6മണിക്ക് ആരംഭിക്കും.  ലോകമെമ്പാടുമുള്ള പ്രവർത്തകർ 24മണിക്കൂറും യോഗചെയ്യുന്ന പ്രസ്തുത പരിപാടിയിൽ കേരളത്തിൽ ആർട് ഓഫ് ലിവിങ്  കേന്ദ്രങ്ങൾ പങ്കെടുക്കും. സൗജന്യ യോഗാ ദിന ക്ലാസ്സുകളിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ  അതാത്  ജില്ലാ കേന്ദ്രങ്ങളിലോ   9539063478 ഫോൺ നമ്പറിലോ ബന്ധപ്പെടാം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

കുട്ടികളിലെ യൂറിനറി ഇൻഫെ​ക്ഷൻ ; പ്രധാനപ്പെട്ട 10 ലക്ഷണങ്ങൾ
Christmas Recipes : ടേസ്റ്റി പ്ലം കേക്ക്, വീട്ടിൽ തയ്യാറാക്കാം