
നല്ല ചിരി സൗന്ദര്യത്തിന്‍റെ അടയാളമാണ്. നല്ല ചിരിക്ക് വേണ്ടത് മനോഹരമായ പല്ലുകളാണ്. ആരോഗ്യമുളള പല്ലുകൾ ആഗ്രഹിക്കാത്തവരുണ്ടോ? പല്ലുകളുടെ സംരക്ഷണത്തിന് അത്രമാത്രം പ്രാധാന്യമുണ്ടെന്ന് സാരം. നിങ്ങളുടെ പല്ലുകളെ നശിപ്പിക്കുന്ന ആ ആറ് ഭക്ഷണങ്ങൾ ഇതാ:
ചായ,കോഫി
നമ്മളിൽ പലരുടെയും ഒരു ദിവസം തുടങ്ങുന്നത് തന്നെ നല്ല ചൂടു ചായയിലൂടെയോ കാപ്പിയിലൂടെയോ ആയിരിക്കും. ചായയും പത്രവും ഇല്ലെങ്കിൽ പിന്നെങ്ങനെ എന്ന് ചിന്തിക്കുന്നവരാണ് നമ്മൾ മലയാളികൾ ഏറെയും. അഞ്ചും ആറും ചായ അല്ലെങ്കിൽ കോഫി ദിവസേന കുടിക്കുന്നവരുടെ എണ്ണവും കുറവല്ല. ഇത് ശീലമായി പോയി എന്നതാണ് സത്യം. എന്നാൽ ഈ ശീലം നിങ്ങളുടെ പല്ലുകളെ നശിപ്പിക്കും എന്ന കാര്യം കൂടി അറിഞ്ഞോളു.
കോഫിയിലെ ടാനിക് ആസിഡ്, കോഫിയിൽ അടങ്ങിയിരിക്കുന്ന കാഫീൻ കൂടാതെ ചില ചായപൊടിയും പല്ലുകളിലെ ഇനാമലിനെ നശിപ്പിക്കുകയും. ഒപ്പം പല്ലുകളിലെ നിറം കെടുത്തുകയും ചെയ്യും. ചായ,കോഫി കുടിക്കുന്നത് നിർത്താൻ ബുദ്ധിമുട്ടുളളവർക്ക് പകരം ഗ്രീൻ ടീ കുടിക്കാവുന്നതാണ്.
സിട്രിക് പഴവർഗങ്ങൾ
നാരങ്ങ, ഓറഞ്ച്, മുന്തിരി എന്നിവയിൽ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് പല്ലുകളിലെ ഇനാമലിനെ നശിപ്പിക്കുകയും പല്ലുകൾ കേട് വരാൻ വഴിയൊരുക്കുകയും ചെയ്യും. ആസിഡ് അടങ്ങിയിരിക്കുന്ന എല്ലാ ഭക്ഷണപദാർത്ഥങ്ങളും പല്ലുകളുടെ ആരോഗ്യം നിശിപ്പിക്കും.
സോഡ
പഞ്ചസാര, ആസിഡ് എന്നിവയുടെ മിശ്രിതമാണ് സോഡ . ഇവ പല്ലുകൾക്ക് നല്ലതല്ല എന്ന് മാത്രമല്ല ദന്തക്ഷയം ഉണ്ടാക്കുകയും ചെയ്യും. ഇഞ്ചിയും മറ്റും ചേർത്തുള്ള നാരങ്ങ സോഡയും പല്ലുകൾക്ക് ഗുണകരമല്ല. ചെറിയ അളവിൽ സോഡാ കുടിക്കുന്നതിൽ തെറ്റില്ലെങ്കിലും ഇതൊരു ശീലമാക്കരുതെന്നാണ് വിദഗ്ദ്ധരുടെ ഉപദേശം.
അച്ചാർ
ഊണിനോടൊപ്പം അച്ചാർ മലയാളികളുടെ ശീലമാണ്. അച്ചാർ ഇല്ലാതെ ചോറ് കഴിക്കാത്തവരും നമ്മുക്കിടയിലുണ്ട്. പക്ഷേ അച്ചാറിൽ ചേര്‍ക്കുന്ന വിനാഗിരി പല്ലുകളിലെ ഇനാമൽ നശിപ്പിക്കുന്നു.
വൈൻ
വൈനിലെ ആസിഡ് നിങ്ങളുടെ പല്ലുകളിലെ ഇനാമലിനെ ബാധിക്കുകയും പല്ലുകളുടെ നിറം കെടുത്തുകയും ചെയ്യും. റെഡ് വൈൻ ഹൃദയത്തിന് നല്ലതാണെന്ന് പറയുമെങ്കിലും മഞ്ഞ നിറമുളള പല്ലുകൾ നിങ്ങളുടെ സൗന്ദര്യം കെടുത്തുമെന്ന കാര്യത്തിൽ സംശയം വേണ്ട.
മധുരമുളള മിഠായി
മധുരമുളള മിഠായി ധാരാളം കഴിക്കുന്നതും പല്ലുകളുടെ ആരോഗ്യത്തെ ബാധിക്കും ഒപ്പം ദന്തക്ഷയം ഉണ്ടാക്കുകയും ചെയ്യും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam