ആസ്ത്മയുള്ളവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

Published : Dec 06, 2018, 04:20 PM IST
ആസ്ത്മയുള്ളവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

Synopsis

ശ്വാസകോശവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം പേരെ ബാധിക്കുന്ന രോഗമാണ് ആസ്ത്മ. പ്രായവ്യത്യാസമില്ലാതെ ചെറുപ്പക്കാരിലും കുട്ടികളിലുമെല്ലാം ആസ്ത്മ കണ്ടുവരാറുണ്ട്. പലപ്പോഴും വര്‍ഷങ്ങളോളമാണ് ചികിത്സയും മരുന്നുമായി തുടരേണ്ടിവരിക. തുടക്കത്തിൽ കണ്ടെത്തിയാൽ പൂർണമായും നിയന്ത്രിക്കാവുന്ന രോ​ഗമാണ് ആസ്ത്മ. പാരമ്പര്യഘടകങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളുമാണ് ആസ്ത്മയ്ക്കുള്ള പ്രധാനകാരണങ്ങൾ.

തുടക്കത്തിൽ കണ്ടെത്തിയാൽ പൂർണമായും നിയന്ത്രിക്കാവുന്ന രോ​ഗമാണ് ആസ്ത്മ. പാരമ്പര്യഘടകങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളുമാണ് ആസ്ത്മയ്ക്കുള്ള പ്രധാനകാരണങ്ങൾ. പൊടിപടലങ്ങൾ, കാലാവസ്ഥ മാറ്റങ്ങൾ എന്നിവയും ആസ്തമ വഷളാക്കാനിടയാക്കും. ചന്ദനത്തിരി, കൊതുകുതിരി, പെർഫ്യൂമുകൾ തുടങ്ങി മുഖത്തിടുന്ന പൗഡർവരെ ആസ്ത്മ നിയന്ത്രണത്തെ ബാധിച്ചേക്കാം.

നിർദേശിക്കപ്പെട്ട മരുന്നുകൾ ശരിയായ അളവിലും രീതിയിലും ഉപയോ​ഗിക്കുന്നതിലെ ക്യത്യനിഷ്ഠ ആസ്ത്മ രോ​ഗനിയന്ത്രണത്തിൽ സുപ്രധാനമാണ്. ഡോക്ടർമാരുടെ നിർദേശമില്ലാതെ തന്നെ സ്വയം മരുന്നുകളുടെ ഉപയോ​ഗത്തിൽ മാറ്റങ്ങൾ വരുത്തുന്നത് പലരും ചെയ്യാറുള്ള കാര്യമാണ്. ആവശ്യമായ മരുന്നുകളെല്ലാം ഉപയോ​ഗിക്കുന്നുണ്ടെങ്കിൽ പോലും അവ ശരിയായ രീതിയിൽ അല്ല ഉപയോ​ഗിക്കുന്നതെങ്കിൽ ചികിത്സ വിഷമകരമാകാം.

ഇൻഹേലർ രൂപത്തിലുള്ള മരുന്നുകളാണ് ആസ്ത്മ ചികിത്സയിൽ ഏറ്റവും പ്രധാനം. ആവശ്യമായ മരുന്നുകൾ തീരെ ചെറിയ അളവിൽ ശ്വാസനാളികളിലേക്ക് നേരിട്ട് എത്തിക്കുകയാണ് ഇൻഹേലറുകൾ ചെയ്യുന്നത്. ഒട്ടേറെ മരുന്നുകൾ ഇന്ന് ഇൻഹേലർ രൂപത്തിൽ ലഭ്യമാണ്. ഇൻഹെലർ എങ്ങനെയാണ് ഉപയോ​ഗിക്കേണ്ടതെന്ന് ഒാരോ രോ​ഗിയും മനസിലാക്കണം. ഡോക്ടറുടെ നിർദേശമില്ലാതെ ആസ്ത്മ മരുന്നുകൾ നിർത്തരുത്. ആസ്ത്മ അകറ്റാൻ സഹായിക്കുന്ന ചില ഒറ്റമൂലികൾ പരിചയപ്പെടാം.

1. ആടലോടകത്തിന്റെ ഇലകൾ പിഴിഞ്ഞെടുത്ത് 15 മില്ലി വീതം അരടീസ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് മൂന്ന് നേരം കഴിക്കുന്നത് ആസ്ത്മയെ ശമിപ്പിക്കും.  ആടലോടകത്തിന്റെ നീര് തേനിൽ ചേർത്ത് കഴിക്കുന്നത് ആസ്ത്മ അകറ്റാൻ സഹായിക്കും. 

2. കറി മഞ്ഞള്‍ ഉണക്കിപ്പൊടിച്ച് ഒരു ടീസ്പൂണ്‍ വീതം മൂന്നു നേരം കഴിക്കാവുന്നതാണ്. ചെറുനാരങ്ങാനീര് 10 മില്ലി, കൃഷ്ണത്തുളസിയില നീര് 10 മില്ലി, മഞ്ഞള്‍പ്പൊടി 5 ഗ്രാം എന്നിവ കൂട്ടിച്ചേര്‍ത്ത് ദിവസം ഒരു നേരം തുടര്‍ച്ചയായി കഴിക്കുന്നത് ആസ്ത്മയെ ശമിപ്പിക്കും.

3.  ആസ്ത്മയുള്ളവർ തൈര് ഒഴിവാക്കുന്നതാണ് നല്ലത്. ഓറഞ്ച്, നാരങ്ങ തുടങ്ങിയ പുളിയുള്ള പഴങ്ങള്‍ ഒഴിവാക്കണം. കഴിച്ച് ശീലമില്ലാത്ത ആഹാരങ്ങള്‍ കഴിയുന്നത്ര ഒഴിവാക്കുന്നതാണ് നല്ലത്. തണുപ്പുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

4.  ആസ്ത്മയുള്ളവർ പച്ചക്കറികള്‍, ഇലക്കറികള്‍, ധാന്യങ്ങള്‍, പഴങ്ങള്‍ എന്നിവ ധാരാളം കഴിക്കുക. ആസ്ത്മയുള്ളവർ ഫ്രിഡ്ജിൽ നിന്നുമെടുത്ത ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക. 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഗ്രീൻ ടീ കുടിച്ചാൽ മോശം കൊളസ്ട്രോൾ കുറയുമോ?
ബ്രെയിനിനെ സ്മാർട്ടാക്കാൻ സഹായിക്കുന്ന അഞ്ച് സുഗന്ധവ്യഞ്ജനങ്ങൾ