പല്ലിന്റെ ആരോ​ഗ്യത്തിന് ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

Published : Oct 03, 2018, 11:18 AM ISTUpdated : Oct 03, 2018, 11:20 AM IST
പല്ലിന്റെ ആരോ​ഗ്യത്തിന് ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

Synopsis

പല്ലിന്റെ ആരോ​ഗ്യത്തിന് രണ്ട് നേരം പല്ലുതേയ്ക്കുകയും മൗത്ത് വാഷ് ഉപയോഗിച്ച് കഴുകിയത് കൊണ്ടു മാത്രമായില്ല. പല്ലിന്റെ ആരോ​ഗ്യത്തിനും സൗന്ദര്യത്തിനും ഭക്ഷണം കൂടി ശ്രദ്ധിക്കണം. പല്ലിന്റെ ആരോ​ഗ്യത്തിന് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. കാപ്പി കുടിക്കുന്ന ശീലം പലർക്കും ഉണ്ട്. കാപ്പി കുടിക്കുന്നത് പല്ലിന് കൂടുതൽ ദോഷം ചെയ്യും.

പല്ലിന്റെ ആരോ​ഗ്യത്തിന് രണ്ട് നേരം പല്ലുതേയ്ക്കുകയും മൗത്ത് വാഷ് ഉപയോഗിച്ച് കഴുകിയത് കൊണ്ടു മാത്രമായില്ല. പല്ലിന്റെ ആരോ​ഗ്യത്തിനും സൗന്ദര്യത്തിനും ഭക്ഷണം കൂടി ശ്രദ്ധിക്കണം. പല്ലിന്റെ ആരോ​ഗ്യത്തിന് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. കാപ്പി കുടിക്കുന്ന ശീലം പലർക്കും ഉണ്ട്. കാപ്പി കുടിക്കുന്നത് പല്ലിന് കൂടുതൽ ദോഷം ചെയ്യും. അമിതമായ അളവില്‍ മധുരംചേര്‍ത്ത കാപ്പി കുടിക്കുന്നവരുടെ പല്ലുകൾ പെട്ടെന്ന് ​ദ്രവിക്കാൻ സാധ്യതയുണ്ട്. 

കാപ്പി കുടിച്ചശേഷം ശരിയായി വായ് കഴുകുവാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ പല്ലിനു കറ പിടിക്കുവാനും പോട് വരുവാനുമുള്ള സാധ്യത ഏറെയാണ്. അത് പോലെ തന്നെ ചോക്ലേറ്റുകളും. ചോക്ലേറ്റ് കഴിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. ആസിഡിന്റെ അംശം കൂടുതലുള്ള ചോക്ലേറ്റുകള്‍ കഴിക്കുന്നതിലൂടെ പല്ലിന് പ്‌ളേക്ക് രൂപപ്പെടാനും കേടുവരാനും സാധ്യതയേറെയാണ്. ചോക്ലേറ്റുകള്‍ കുട്ടികളായാലും മുതിര്‍ന്നവരായാലും നിയന്ത്രിത അളവില്‍ മാത്രം കഴിക്കുക. 

പല്ലിന്റെ ആരോ​ഗ്യത്തെ പ്രധാനമായി ബാധിക്കുന്ന ഒന്നാണ് സോഫ്റ്റ് ഡ്രിങ്ക്സ്. സോഫ്റ്റ് ഡ്രിങ്ക്സ് കുടിക്കുന്നതിലൂടെ പല്ലില്‍ കറ പിടിക്കാനും ഇനാമല്‍ ആവരണം നശിക്കാനുമുള്ള സാധ്യത ഏറെയാണ്. ഉരുളക്കിഴങ്ങു പൊരിച്ചു ഫ്രഞ്ച് ഫ്രെെസ് പോലുള്ളവ കഴിക്കുമ്പോൾ ശരീരഭാരം വര്‍ധിക്കുന്നത് മാത്രമല്ല അതോടൊപ്പം പല്ലിനു കേടുവരികയും ചെയ്യുന്നു. ഉരുളക്കിഴങ്ങില്‍ അന്നജം പഞ്ചസാരയായി മാറുകയും പല്ലിനടിയില്‍ പറ്റിയിരുന്നു പ്‌ളേക്ക് രൂപപ്പെടുകയും ചെയുന്നു.

പല്ലിന് കേട് വരാതിരിക്കാനും മോണരോ​ഗങ്ങൾ അകറ്റാനും മീൻ കഴിക്കുന്നത് ഏറെ നല്ലതാണ്. വിറ്റാമിനും ക്യാൾഷ്യവും ധാരാളം അടങ്ങിയ ഒന്നാണ് മീൻ. പല്ലിന്റെ ആരോ​ഗ്യത്തിന് ഏറ്റവും നല്ലതാണ് ഒാറ‍ഞ്ച്. ദിവസവും ഒരു ഒാറഞ്ച് വച്ചെങ്കിലും കഴിക്കുന്നത് പല്ലിന്റെ ആരോ​ഗ്യത്തിനു ഏറെ ​നല്ലതാണ്. അത് പോലെ തന്നെ വെള്ളം ധാരാളം കുടിക്കുന്നത് പല്ലിന് ഏറെ നല്ലതാണ്. വായിലെ അണുക്കൾ നശിക്കാൻ ചെറുചൂടുവെള്ളം വളരെയധികം സഹായിക്കും.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

രക്തസമ്മർദ്ദം കുറയ്ക്കണോ? ഈ 3 ദിനചര്യകൾ ശീലമാക്കൂ; വിദഗ്ധർ പറയുന്നു
മുഖത്തെ കരുവാളിപ്പ് എളുപ്പം അകറ്റാം ; ഇവ ഉപയോ​ഗിച്ചാൽ മതിയാകും