
മരിച്ച് നാല് വര്‍ഷത്തിന് ശേഷം ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നു. എങ്ങനെയാണെന്നല്ലേ..? 2013ല്‍ കാര്‍ അപകടത്തില്‍ മരിച്ച ചൈനീസ് ദമ്പതികള്‍ക്ക് വാടകഗര്‍ഭപാത്രത്തിലാണ് കുഞ്ഞ് പിറന്നത്. അപകടത്തിന് മുന്‍പേ തന്നെ അവരുടെ ബീജവും അണ്ഡവും കൃത്രിമ ഗര്‍ഭധാരണം (ഐവിഎഫ്) നടത്തുന്നതിനായി എടുത്തു സൂക്ഷിച്ചിരുന്നു.
വാടകഗര്‍ഭം ചൈനയില്‍ നിയമവിരുദ്ധമാണ്. അതിനാല്‍ അയല്‍രാജ്യമായ ലാവോസില്‍നിന്നാണ് വാടകഗര്‍ഭപാത്രം ലഭിച്ചത്. ദമ്പതികളുടെ മാതാപിതാക്കളുടെ നിയമയുദ്ധതിനൊടുവിലാണ് വാടകഗര്‍ഭപാത്രത്തിലൂടെ ആണ്‍ കുഞ്ഞ് പിറന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam