മൂന്നുകാലുമായി ജനിച്ച് വീണ കുഞ്ഞിന്‍റെ മൂന്നാം കാല്‍ നീക്കം ചെയ്തു

By web deskFirst Published Mar 21, 2018, 6:28 PM IST
Highlights
  • മൂന്നുകാലുമായി ജനിച്ച് വീണ കുഞ്ഞിന്‍റെ മൂന്നാം കാല്‍ നീക്കം ചെയ്തു
  • പത്ത് ലക്ഷം പേരില്‍ ഒരു നവജാത ശിശുവിന് മാത്രം വരുന്ന ശാരീരിക പ്രത്യേകതയാണ് പത്ത് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ പരിഹരിച്ചത്

ബെയ്ജിങ്: മൂന്നുകാലുമായി ജനിച്ച് വീണ കുഞ്ഞിന്‍റെ മൂന്നാം കാല്‍ നീക്കം ചെയ്തു. പത്ത് ലക്ഷം പേരില്‍ ഒരു നവജാത ശിശുവിന് മാത്രം വരുന്ന ശാരീരിക പ്രത്യേകതയാണ് പത്ത് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ പരിഹരിച്ചത്. പതിനൊന്ന് മാസമായിരുന്നു കുഞ്ഞിന്‍റെ പ്രായം. ബെയ്ജിംഗില്‍ ജനിച്ച കുഞ്ഞിന്‍റെ ശാരീരിക പ്രശ്നം പരിഹരിക്കാന്‍ വിവിധ ആശുപത്രികളില്‍ കഴിഞ്ഞ പതിനൊന്ന് മാസമായി കുട്ടിയുടെ മാതാപിതാക്കള്‍ കയറിയിറങ്ങി.

ഒടുവില്‍ ഷാങ്ഹായ് പബ്ലിക് ഹെല്‍ത്ത് ക്ലിനിക്കാണ് സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയ്ക്ക് തയ്യാറായത്. ഡോക്ടര്‍ ചെന്‍ ക്യുവിന്‍റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ഗര്‍ഭകാലത്ത് കുഞ്ഞിന്‍റെ അമ്മ കൃത്യമായ ചെക്കപ്പുകള്‍ നടത്താതിരുന്നതിനാലാണ് കുഞ്ഞിന്‍റെ ഈ വൈകല്യം മുന്‍കൂട്ടി അറിയാന്‍ കഴിയാതെ പോയതെന്നും ഡോക്ടര്‍ പറയുന്നു.

ജനിച്ച് ആറ് മാസത്തിനുള്ളില്‍ ഇത് നീക്കം ചെയ്യേണ്ടതായിരുന്നു. അതല്ലെങ്കില്‍ വിജയിക്കാനുള്ള സാധ്യത കുറവാണെന്ന് കുട്ടിയെ പരിശോധിച്ച ഡോക്ടര്‍ ചെന്‍ ക്യു പറയുന്നു.  ഓപ്പറേഷന്‍ വിജയിച്ചതോടെ ആശ്വസത്തിലാണ് ഡോക്ടര്‍മാരും കുഞ്ഞിന്റെ മാതാപിതാക്കളും. രണ്ടാഴ്ചയ്ക്ക് ശേഷം ആശുപത്രിയില്‍ നിന്നും കുഞ്ഞിനെ ഡിസ്ചാര്‍ജ് ചെയ്യും.

click me!