
തടി കുറയ്ക്കാൻ മിക്കവരും ഡയറ്റ് ചെയ്യാറുണ്ട്. പക്ഷേ ഡയറ്റ് ചെയ്തിട്ടും തടി കുറയുന്നില്ലെന്ന് പലരും പറയാറുണ്ട്. ഫാസ് ഫുഡ്, ജങ്ക് ഫുഡ്, എണ്ണപലഹാരങ്ങൾ ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നവരിലാണ് തടി കൂടുതലായി കണ്ടു വരുന്നത്. തടി കുറയ്ക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.
പ്രഭാതഭക്ഷണം ഒഴിവാക്കരുത്...
തടി കുറയ്ക്കാനായി പലരും ഡയറ്റ് ചെയ്യാറുണ്ട്. ഡയറ്റാണെന്ന് പറഞ്ഞ് ഇന്ന് മിക്കവരും പ്രഭാതഭക്ഷണം ഒഴിവാക്കാറുണ്ട്. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ശരീരത്തിന് കൂടുതൽ ദോഷം ചെയ്യും. പ്രഭാതഭക്ഷണം ഒഴിവാക്കിയാൽ പൊണ്ണത്തടി വയ്ക്കാനുള്ള സാധ്യത കൂടുതലാണ്. പ്രഭാതഭക്ഷണം ഒഴിവാക്കി ഉച്ചയ്ക്കുള്ള ഭക്ഷണം കൂടുതൽ കഴിക്കുന്ന ശീലവും അത്ര നല്ലതല്ല. കാരണം,അത് പൊണ്ണത്തടി ഉണ്ടാക്കുകയും മറ്റ് അസുഖങ്ങൾ ഉണ്ടാവാനുള്ള സാധ്യതയും കൂടുതലാണ്.
ഉച്ചയ്ക്ക് വയറ് നിറച്ച് ഭക്ഷണം കഴിക്കരുത്...
പ്രഭാതഭക്ഷണം ഒഴിവാക്കിയിട്ട് ഉച്ചഭക്ഷണം വയറ് നിറച്ച് കഴിക്കുന്ന ശീലം ഇന്ന് പലർക്കും ഉണ്ട്. ഒരിക്കലും അങ്ങനെ കഴിക്കരുത്. ഉച്ചയ്ക്ക് ചോറ് വളരെ കുറച്ചും പച്ചക്കറി വിഭവങ്ങൾ കൂടുതലും കഴിക്കുക. ഫെെബർ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ചോറ് കൂടുതൽ കഴിക്കുന്നത് തടിവയ്ക്കാം. ഉച്ചയ്ക്ക് സാലഡ് കൂടുതൽ കഴിക്കാൻ ശ്രമിക്കുക. ചോറ് ഇഷ്ടമില്ലാത്തവർ ചപ്പാത്തിയോ അല്ലെങ്കിൽ വേവിച്ച പച്ചക്കറിയോ കഴിക്കുക. ഉച്ചയ്ക്ക് വെെകി ഭക്ഷണം കഴിക്കുന്നതും തടിവയ്ക്കാനുള്ള സാധ്യത കൂടുതലാണ്.
രാത്രി വെെകി ഭക്ഷണം കഴിക്കരുത്...
രാത്രി വെെകി ഭക്ഷണം കഴിക്കുന്ന ശീലം ഇന്ന് പലർക്കും ഉണ്ട്. രാത്രി ഭക്ഷണം എട്ട് മണിക്ക് മുമ്പ് തന്നെ കഴിക്കാൻ ശ്രമിക്കണം. വെെകി ഭക്ഷണം കഴിക്കുന്നത് തടി കൂട്ടുകയും മറ്റ് അസുഖങ്ങൾ വരാനുള്ള സാധ്യതയും കൂടുതലാണ്. രാത്രി സമയങ്ങളിൽ ചോറ് കഴിക്കുന്നത് ഒഴിവാക്കുക. ജങ്ക് ഫുഡ്, എണ്ണ പലഹാരങ്ങൾ രാത്രി സമയങ്ങളിൽ കഴിക്കരുത്. അത് പോലെ രാത്രി ഭക്ഷണം വളരെ കുറച്ച് മാത്രം കഴിക്കുക.
രാത്രി ഭക്ഷണം ഒഴിവാക്കരുത്....
ഇന്ന് അധികം പേരും തടി കുറയ്ക്കാനായി രാത്രി ഭക്ഷണം ഒഴിവാക്കുന്നവരാണ്. രാത്രി ഭക്ഷണം ഒഴിവാക്കിയാൽ ഒരിക്കലും തടി കുറയില്ല. പത്ത് പന്ത്രണ്ട് മണിക്കൂർ സമയത്തേക്ക് ശരീരം യാതൊന്നും കഴിക്കാതിരിക്കുന്നത് കൊണ്ട് അവസാനമായി കഴിക്കുന്ന ഭക്ഷണത്തിന് വളരെ പ്രാധാന്യമുണ്ട്. ശരീരത്തിലെ എനർജി ലെവൽ, ഉമിനീരിന്റെ ഉൽപ്പാദനം എന്നിവയെല്ലാം നിയന്ത്രിക്കുന്നത് അവസാനം കഴിക്കുന്ന ഭക്ഷണമായിരിക്കും.
സ്നാക്സ് കഴിക്കരുത്...
എണ്ണ, നെയ്യ്, പഞ്ചസാര, വെണ്ണ എന്നിവ ചേർത്തുണ്ടാക്കിയ പലഹാരങ്ങൾ കഴിക്കുന്നത് തടി കൂടുക മാത്രമേയുള്ളൂ. അത് കൂടാതെ, കൊളസ്ട്രോൾ, പ്രമേഹം, ബിപി തുടങ്ങിയ അസുഖങ്ങൾ പിടിപ്പെടാനുള്ള സാധ്യത കൂടുതലാണ്.
ചായ, കാപ്പി ഒഴിവാക്കുക...
ദിവസവും നാലോ അഞ്ചോ ചായയോ കാപ്പിയോ കുടിക്കുന്ന നിരവധി പേരുണ്ട്. ഇടവിട്ട് ചായയോ കാപ്പിയോ കുടിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. സ്ഥിരമായി ചായ കുടിക്കുന്നത് തടിവയ്ക്കാനുള്ള സാധ്യത കൂടുതലാണ്. പഞ്ചസാര, പാൽ , കോഫി ഇതെല്ലാം തടി കൂട്ടാം.
ജങ്ക് ഫുഡ് ഒഴിവാക്കുക...
ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ് എന്നിവ പരമാവധി ഒഴിവാക്കുക. പ്രോസസ്ഡ് ഫുഡ്സ് തടി കൂട്ടുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. ഫ്രിഡ്ജിൽ വച്ച ശേഷം വീണ്ടും ചൂടാക്കി കഴിക്കുന്ന ഭക്ഷണം തടി കൂട്ടും. പരമാവധി വീട്ടിലുണ്ടാക്കുന്ന ഭക്ഷണങ്ങൾ മാത്രം കഴിക്കുക. പ്രിസർവേറ്റീവ്സ് അടങ്ങിയ ഭക്ഷണങ്ങൾ തടി കൂട്ടുകയും മറ്റ് അസുഖങ്ങൾ ഉണ്ടാക്കുകയും ചെയ്യും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam