
ആപ്പിള്‍ എല്ലാവര്‍ക്കും ഇഷ്ടമുളള ഒരു ഫലമാണ്. ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്നാണ് ആപ്പിള്‍. ദിവസവും രാവിലെ ഓരോ ആപ്പിള്‍ വീതം കഴിച്ചാല്‍ അസുഖങ്ങള്‍ അകന്നുനില്‍ക്കുമെന്നാണ് പറയാറുള്ളത്. എന്നാല്‍ ആപ്പിളിന്‍റെ പുറത്തെ മെഴുക് ആവരണം ശ്രദ്ധിച്ചില്ലെങ്കില്‍ അത് അനാരോഗ്യകരമായി മാറും. ചുരണ്ടിയെടുത്ത് കത്തിച്ചാല്‍ കത്തുന്ന തരത്തിലുള്ള മെഴുകാണ് ആപ്പിളുകളില്‍ ഉള്ളത്. ആപ്പിളുകളിലെ കേട് മറയ്ക്കാനും ഈ മെഴുക് ഉപയോഗിക്കുകയാണ്. അതേസമയം ഇവ പരിശോധിക്കാനുള്ള സംവിധാനം കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ എല്ലായിടത്തും ഇല്ലാത്തത് പ്രതിസന്ധിയാവുകയാണ്.
ചുരണ്ടിയെടുത്താല്‍ ഇളകിപ്പോരുന്ന മെഴുക് എല്ലാ ആപ്പിളുകളിലും. കൂട്ടിയെടുത്ത് തീ കാണിച്ചാല്‍ കത്തുന്ന സ്ഥിതി. പാകമായവയും അല്ലാത്തവയും എല്ലാം ഇങ്ങനെ മെഴുക് ആവരണവുമായാണ് കടകളില്‍ എത്തിച്ചിരിക്കുന്നത്. ആപ്പിള്‍ കേടാവുകയുമില്ല, കേടായത് പുറത്തറിയുകയുമില്ല. നന്നായി കഴുകിയെടുത്താല്‍പ്പോലും പോകാത്ത മെഴുക് പുരണ്ട ആപ്പിള്‍ കഴിക്കുന്നതിലൂടെ ഉയരുന്ന ആരോഗ്യഭീഷണി വേറെയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam