പഞ്ചസാര കൊണ്ട് ഇനി  മുഖകാന്തിയും വർധിപ്പിക്കാം

By Web DeskFirst Published Dec 13, 2017, 10:54 PM IST
Highlights

മുഖകാന്തി വര്‍ധിപ്പിക്കാനായി പലതും പരീക്ഷിച്ച് നോക്കുന്നവരുണ്ട്. എന്നാല്‍ ഇത് മാത്രം ആരും ഉപയോഗിച്ചുകാണില്ല. പഞ്ചസാര മുഖകാന്തി വര്‍ധിപ്പിക്കുമെന്നോ ? അതെ,  പഞ്ചസാര ഉപയോഗിച്ച് വെയിലേറ്റുള്ള കരിവാളിപ്പ് പോലെയുള്ള ചർമ്മ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാമെന്ന് അഭിപ്രായപ്പെടുകയാണ് വിദഗ്ധർ.  പഞ്ചസാര കൊണ്ട്  മുഖകാന്തി വർധിപ്പിക്കാന്‍ ഇതാ മൂന്ന് വഴികള്‍. 

  • നാല് സ്പൂൺ നാരങ്ങ നീരിൽ 2 ടീ സ്പൂൺ പഞ്ചസാര ചേർക്കുക. വെള്ളം ചേർക്കാതെ ഈ മിശ്രിതം മുഖത്ത് നന്നായി തേച്ച് പിടിപ്പിക്കുക. മുഖത്തെ  കരിവാളിപ്പകറ്റാനും, കറുത്ത പാട് മാറാനും ഇത് സഹായിക്കും.  

  • ഒരു തക്കാളി രണ്ടായി മുറിച്ച് മീതെ പഞ്ചസാര വിതറി ഇത് സ്‌ക്രബായി മുഖത്ത് പതിയെ മസാജ് ചെയ്യുന്നത് നല്ലതാണ്. ഇത് ചർമ്മത്തിലെ സുഷിരങ്ങൾ വൃത്തിയാക്കുന്നതിലൂടെ മുഖക്കുരുവിൽ നിന്ന് നമ്മെ രക്ഷിക്കുകയും, മുഖത്തിന് നിറം വർധിപ്പിക്കുകയും ചെയ്യും. 

  • തേനും പഞ്ചസാരയും സമം ചേർത്ത് മുഖത്ത് പുരട്ടുന്നതും ചർമ കാന്തി വർധിപ്പിക്കും. തൊലിപ്പുറത്തെ നിർജീവ കോശങ്ങളെ ഉത്തേജിപ്പിക്കാനും, മുഖത്തെ അഴുക്കും പൊടിയും അകറ്റാനും സഹായകരമാണ്. തേച്ചുപിടിപ്പിച്ച് മുഖത്ത് നന്നായി പിടിച്ചതിന് ശേഷം മാത്രം കഴുകി കളയുക. 

click me!