
മനുഷ്യ ശരീരത്തിലെ ‘സ്നേഹ ഹോർമോൺ’ എന്ന് അറിയപ്പെടുന്ന ഒാക്സിടോസിന് പാർശ്വഫലങ്ങൾ കുറഞ്ഞ കൃത്രിമ പതിപ്പ് തയാറാക്കി ഗവേഷകർ. തൊഴിൽ, അടിസ്ഥാന സാമൂഹിക പെരുമാറ്റം, മാനസിക പരിരക്ഷ, പങ്കാളിയുമായുള്ള ബന്ധം, മാനസിക പിരിമുറുക്കം, ആകാംക്ഷ നിറഞ്ഞ പ്രതികരണം എന്നിവയെയെല്ലാം നിയന്ത്രിക്കുന്ന ഹോർമോൺ ആണ് ഒാക്സിടോസിൻ.
ചില സന്ദർഭങ്ങളിൽ അനാവശ്യമായ പാർശ്വഫലങ്ങൾക്ക് ഹോർമോൺ കാരണമാകുന്നുവെന്നാണ് ആസ്ട്രേലിയയിലെ ക്യൂൻസ്ലാന്റ് സർവകലാശാലയിലെ മാർക്കുസ് മുട്ടൻതലർ പറഞ്ഞു. ചില സന്ദർഭങ്ങളിൽ ഒാക്സിടോസിന്റെ പാർശ്വഫലമായി ഹൃദയസംബന്ധമായും ഗർഭപാത്രത്തിലും ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാം.
ചെറിയ മാറ്റങ്ങളോടെ പുതിയ തന്മാത്ര സൃഷ്ടിച്ചാണ് ഒാക്സിടോസിന്റെ കൃത്രിമ പതിപ്പ് ഗവേഷകർ ഒരുക്കിയത്. ഇത് പാർശ്വഫലങ്ങൾ കുറക്കാൻ വഴിയൊരുക്കും. പുതിയ സംയുക്തം അപകടകരമായ പാർശ്വഫലങ്ങളെ കുറക്കുമെന്നും ഗവേഷകർ അഭിപ്രായപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam