
തടിയും വയറും കുറയാൻ പലതരത്തിലുള്ള മരുന്നുകളും ഉപയോഗിച്ച് മടുത്ത് കാണും. കൊളസ്‌ട്രോള്‍ തുടങ്ങി ഹൃദയ പ്രശ്‌നങ്ങള്‍ക്കു വരെ വഴിയൊരുക്കുന്ന ഒന്നാണ് അമിത വണ്ണം. പ്രത്യേകിച്ചും വയറ്റില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പു വരുത്തി വയ്ക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ചില്ലറയല്ല. തടിയും വയറും കുറയാൻ ഏറ്റവും നല്ല മാർഗമാണ് ബീറ്റ് റൂട്ട്. ബീറ്റ് റൂട്ട് ജ്യൂസായോ അല്ലാതെയോ കഴിക്കുന്നത് ഏറെ ഗുണം ചെയ്യും.
ആരോഗ്യപരമായ ഗുണങ്ങളാല്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന പച്ചക്കറിയാണ് ബീറ്റ് റൂട്ട്. ബീറ്റ്‌റൂട്ട് ജ്യൂസില്‍ ആരോഗ്യകരമായ പോഷകങ്ങള്‍ ഏറെയുണ്ട്. മാത്രമല്ല, ഇതില്‍ കലോറി തീരെ കുറവുമാണ്. ഒരു ബീറ്റ്‌റൂട്ടില്‍ 35 കലോറി മാത്രമാണ് ഉള്ളത്. ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ള ഒന്നു കൂടിയാണ് ബീറ്റ്‌റൂട്ട്.
ബീറ്റ് റൂട്ട് ചെറിയ കഷ്ണങ്ങളായി മുറിച്ച് മിക്സിയിലിട്ട് നല്ല പോലെ ജ്യൂസാക്കി അടിച്ചെടുക്കുക. ശേഷം അൽപം നാരങ്ങാനീരും തേനും ചേര്‍ത്തു കുടിയ്ക്കാം. നാരങ്ങാനീര് തടി കുറയ്ക്കാന്‍ ഏറ്റവും നല്ലതാണ്. വൈറ്റമിന്‍ സി ധാരാളം അടങ്ങിയ ഒന്നാണ് നാരങ്ങ. തേനും നല്ലൊരു ആന്റഓക്‌സിഡന്റാണ്. ബീറ്റ്‌റൂട്ട് ജ്യൂസില്‍ ഇവ രണ്ടും ചേരുമ്പോള്‍ ഗുണം ഇരട്ടിയ്ക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam