നിങ്ങളുടേത് വരണ്ട ചർമ്മമാണോ; എങ്കിൽ ദിവസവും 3 സ്പൂൺ നെയ്യ് പുരട്ടി നോക്കൂ

By Web TeamFirst Published Sep 25, 2018, 6:51 PM IST
Highlights

വരണ്ട ചര്‍മ്മത്തിനുള്ള ഏറ്റവും നല്ല പ്രതിവിധിയാണ് നെയ്യ്. ഇത് ചര്‍മ്മത്തിന് ആവശ്യമായ പോഷകങ്ങള്‍ പ്രദാനം ചെയ്യുകയും സൗന്ദര്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. വിറ്റാമിൻ എ,ഡി, ഇ , കെ എന്നിവ ധാരാളം അടങ്ങിയ ഒന്നാണ് നെയ്യ്. നെയ്യ് ചർമ്മത്തിന് മാത്രമല്ല മുടിയ്ക്കും ഏറെ നല്ലതാണ്.


ആരോഗ്യത്തിന് ഏറ്റവും നല്ലതാണ് നെയ്യ്.  അതൊടൊപ്പം, സൗന്ദര്യസംര​ക്ഷണത്തിനും ഏറ്റവും നല്ലതാണ് നെയ്യ്. തിളക്കമുള്ളതും മൃദുലവുമായ ചർമ്മത്തിന് ദിവസവും മുഖത്ത് നെയ്യ് പുരട്ടുന്നത് ​ഗുണം ചെയ്യും. നെയ് ഉപയോഗിച്ച് പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാവുന്നതാണ്. തിളക്കമുള്ള ചുണ്ടുകൾക്ക് ദിവസവും നെയ്യ് പുരട്ടുന്നത് ​ഗുണം ചെയ്യും. വരണ്ട ചര്‍മ്മത്തിനുള്ള ഫലപ്രദമായ പ്രതിവിധിയാണ് നെയ്യ്. ഇത് ചര്‍മ്മത്തിന് ആവശ്യമായ പോഷകങ്ങള്‍ പ്രദാനം ചെയ്യുകയും സൗന്ദര്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

വിറ്റാമിൻ എ,ഡി, ഇ , കെ എന്നിവ ധാരാളം അടങ്ങിയ ഒന്നാണ് നെയ്യ്. നെയ്യ് ചർമ്മത്തിന് മാത്രമല്ല മുടിയ്ക്കും ഏറെ നല്ലതാണ്. മുടിയ്ക്ക് കൂടുതൽ ബലം കിട്ടാനും നരച്ച മുടി മാറാനും നെയ്യ് സഹായിക്കും. ഒരു ബൗള്ളിൽ മൂന്ന് സ്പൂൺ നെയ്യും 1 സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് നന്നായി മിശ്രിതമാക്കുക. ശേഷം 1 സ്പൂൺ നാരങ്ങ നീരും ചേർത്ത് നല്ലൊരു മിശ്രിതമാക്കുക. മുടിയുടെ അറ്റംവരെ നല്ല പോലെ തേച്ച് പിടിപ്പിക്കുക. രണ്ട് മണിക്കൂറെങ്കിലും ഇടാൻ ശ്രമിക്കുക. നല്ല പോലെ ഉണങ്ങി കഴിഞ്ഞാൽ ചെറുചൂടുവെള്ളത്തിൽ കഴുകി കളയുക. മുടി കൂടുതൽ ബലമുള്ളതാകാനും മൃദുലമാകാനും ഇത് സഹായിക്കും. 

വരണ്ട ചുണ്ടുകൾക്ക് ഏറ്റവും നല്ലൊരു പ്രതിവിധിയാണ് നെയ്യ്. ആദ്യം ചെറിയൊരു പാൻ തീയിൽ ചൂടാക്കാൻ വയ്ക്കുക. ചെറുചൂടായാൽ നാല് സ്പൂൺ നെയ്യ് പാനിലേക്ക് ഇടുക. നെയ്യ് അലിഞ്ഞ് വരുമ്പോൾ രണ്ട് സ്പൂൺ വെളിച്ചെണ്ണയും 1 സ്പൂൺ തേനും ചേർത്ത് നല്ലൊരു മിശ്രിതമാക്കുക. ശേഷം മൂന്ന് നാലോ മണിക്കൂർ നല്ല പോലെ തണുക്കാൻ വയ്ക്കുക. വരണ്ട ചുണ്ടുള്ളവർ ദിവസവും ഈ മിശ്രിതം നല്ല പോലെ തേച്ചു പിട‌ിപ്പിക്കുക. ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാൻ ഇത് സഹായിക്കും. 

നെയ്യ് ഒരു സ്ക്രബായും ഉപയോ​ഗിക്കാനാകും. ഒരു ബൗളിൽ മൂന്നോ നാലോ സ്പൂൺ നെയ്യ് ഇടുക. അതിൽ മൂന്ന് സ്പൂൺ പഞ്ചസാരയും ചേർക്കുക. രണ്ട് ടീസ്പൂൺ തേനും ചേർത്ത് മിശ്രിത രൂപത്തിലാക്കുക. അൽപം കട്ടിയാകാനായി ഇത് 1 മണിക്കൂർ മാറ്റിവയ്ക്കുക.നല്ല പോലെ കട്ടിയായി കഴിഞ്ഞാൽ ശരീരത്തിൽ തേച്ച് പിടിപ്പിക്കാം. ഈ മിശ്രിതം ദിവസവും രണ്ട് നേരം മുഖത്തിടുന്നത് മുഖക്കുരു മാറാനും മുഖം കൂടുതൽ തിളക്കമുള്ളതാക്കാനും സഹായിക്കും. 

click me!