താരനകറ്റാനും മുടിവളരാനും നേന്ത്രപ്പഴം

Published : Jan 07, 2018, 10:20 PM ISTUpdated : Oct 05, 2018, 12:30 AM IST
താരനകറ്റാനും മുടിവളരാനും നേന്ത്രപ്പഴം

Synopsis

നേന്ത്രപ്പഴത്തിന് ഇങ്ങനെയും ഗുണമുണ്ട്. കഴിക്കാന്‍ മാത്രമല്ല ചര്‍മ സംരക്ഷണത്തിനും മുടിയുടെ സംരക്ഷണത്തിനും പഴം ഉത്തമമാണ്. താരനകറ്റാനും മുടിവളരാനും പഴം സഹായിക്കും. പഴത്തിലടങ്ങിയിരിക്കുന്ന ഫോളിക് ആസിഡ് ചര്‍മത്തിന്‍റെയും മുടിയുടെയും തിളക്കം വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

  • പഴം, ഒലിവ് ഓയില്‍, മുട്ടയുടെ വെള്ള എന്ന നല്ലവണ്ണം യോജിപ്പിച്ച് ഹെയര്‍മാസ്‌ക് തയ്യാറാക്കാം. ഇത് തലയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. 15 മിനിട്ടിന് ശേഷം കഴുകി കളയാം. ഇങ്ങനെ ചെയ്താല്‍ മുടിക്ക് തിളക്കം ലഭിക്കും. 

  • വരണ്ടമുടിക്ക് പഴം വളരെ നല്ലതാണ്. അതിനായി പഴവും തേനും നന്നായി യോജിപ്പിച്ച് മാസ്‌ക് തയ്യാറാക്കണം. അതിനായി പഴവും തേനും നന്നായി യോജിപ്പിച്ച് മാസ്‌ക് തയ്യാറാക്കണം. തലയില്‍ പുരട്ടി കുറച്ചുസമയം കഴിയുമ്പോള്‍ കഴുകി കളയാം. 

  • പഴത്തില്‍ വിറ്റാമിനുകളും മിനറല്‍സും ധാരാളം അടങ്ങിയിട്ടുണ്ട്. ഇതെല്ലാം മുടിയെ കൊഴിച്ചില്‍ തടയുന്നതിനും താരന്‍ ഇല്ലാതാക്കുന്നതിനും സഹായിക്കും. തലയില്‍ പഴം അരച്ചു പുരട്ടുകയാണ് അതിനുള്ള പ്രധാന പ്രതിവിധി.
PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

തണുപ്പുകാലത്ത് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ തടയാൻ ആറ് വഴികൾ
കക്ഷത്തിലെ കറുപ്പ് നിറം മാറ്റാം; ഈ പ്രകൃതിദത്ത വഴികൾ പരീക്ഷിച്ചു നോക്കൂ