പഴത്തൊലി കളയരുതേ, ​ഗുണങ്ങൾ ചെറുതല്ല

By Web TeamFirst Published Sep 7, 2018, 3:25 PM IST
Highlights
  • പഴം കഴിച്ചു കഴിഞ്ഞാല്‍ എല്ലാവരും ചെയ്യാറുള്ളത് പഴത്തൊലി ഉപയോ​ഗമില്ലാത്ത വസ്തുവെന്ന് കരുതി എറിഞ്ഞുകളയാറാണ് പതിവ്.എന്നാൽ പല കാര്യങ്ങൾക്കും പഴത്തൊലി ഉപയോഗപ്രദമാണ്. പഴത്തൊലിയില്‍ പ്രകൃതിദത്തമായ ആന്റിബയോട്ടിക്കുകള്‍ ഉള്ളതിനാല്‍ ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു.

വാഴപ്പഴം ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. പഴം കഴിച്ചു കഴിഞ്ഞാല്‍ എല്ലാവരും ചെയ്യാറുള്ളത് പഴത്തൊലി ഉപയോ​ഗമില്ലാത്ത വസ്തുവെന്ന് കരുതി എറിഞ്ഞുകളയാറാണ് പതിവ്.എന്നാൽ പല കാര്യങ്ങൾക്കും പഴത്തൊലി ഉപയോഗപ്രദമാണ്. പഴത്തൊലിയില്‍ പ്രകൃതിദത്തമായ ആന്റിബയോട്ടിക്കുകള്‍ ഉള്ളതിനാല്‍ ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. പഴത്തൊലിയുടെ ചില ​ഗുണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്.

1. പഴത്തൊലി ഉപയോ​ഗിച്ച് പല്ല് തേച്ചാലുള്ള ​ഗുണം ചെറുതല്ല.പതിവായി ഒരു മിനിറ്റ് നേരമെങ്കിലും പഴത്തൊലി കൊണ്ട് പല്ല് തേയ്ക്കുക. ഒരാഴ്ച ഇത് തുടര്‍ന്നാല്‍ വെളുത്ത് തിളക്കമുള്ള പല്ലുകള്‍ ലഭിക്കും. മോണ സുരക്ഷിതമാക്കാനും ഏറ്റവും നല്ലതാണ് പഴത്തൊലി. 

2.പഴത്തൊലി കൊണ്ട് മുഖത്തും ശരീരത്തിലും മസ്സാജ് ചെയ്താല്‍ മുഖക്കുരു മാറികിട്ടും. ഇത് പതിവായി ചെയ്താല്‍ ഒരാഴ്ച്ച കൊണ്ട് തന്നെ ഫലം കാണാനാകും.

3.മുഖത്തെ ചുളിവുകൾ മാറാനും മുഖക്കുരു ഇല്ലാതാക്കാനും പഴത്തൊലി വളരെ നല്ലതാണ്.  പഴത്തൊലി അരച്ച്‌ അതില്‍ മുട്ടയുടെ മഞ്ഞക്കരു ചേര്‍ത്ത് മുഖത്ത് പുരട്ടുക. അഞ്ച് മിനിറ്റിന് ശേഷം കഴുകി കളയുക. ഇത് ത്വക്കിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും.

4.പഴത്തൊലി ഉപയോ​ഗിച്ച് പാത്രം കഴുകിയാൽ പാത്രങ്ങൾ കൂടുതൽ തിളക്കമുള്ളതാകും. പാത്രത്തിൽ പറ്റിപിടിച്ചിരിക്കുന്ന കറ മാറ്റാൻ പഴത്തൊലി ഉപയോ​ഗിക്കുന്നത് നല്ലതാണ്. 

5. ഷൂവിലെ പൊടി കളഞ്ഞ ശേഷം പഴത്തൊലിയുടെ ഉള്‍ഭാഗം ഉപയോഗിച്ച്‌ ഷൂ പോളിഷ് ചെയ്യാം.

6.വേദനയുള്ള ഭാഗത്ത് പഴത്തൊലി അരച്ച്‌ പുരട്ടുക. അതിനു ശേഷം അരമണിക്കൂര്‍ കഴിഞ്ഞോ വേദന മാറിയതിന് ശേഷമോ ഇത് കഴുകി കളയാവുന്നതാണ്.

7.ചെറു പ്രാണികള്‍ കടിച്ചാല്‍ ആ ഭാഗത്തുണ്ടാകുന്ന ചൊറിച്ചിലും വേദനയും അകറ്റാന്‍ ആ ഭാഗത്ത് പഴത്തൊലി വെച്ചാല്‍ മതി.

8. വാട്ടര്‍ടാങ്ക് വൃത്തിയാക്കാന്‍ അതിലെ വെള്ളത്തില്‍ പഴത്തൊലി ഇട്ട് അലപസമയം കഴിഞ്ഞ് എടുത്ത് കളയുക. അഴുക്ക് പഴത്തൊലി വലിച്ചെടുക്കും.

click me!