ഇതൊക്കെ കൊണ്ടാണ് പാവയ്ക്ക കഴിക്കണമെന്ന് പറയുന്നത്..!

Published : Sep 17, 2018, 07:12 PM ISTUpdated : Sep 19, 2018, 09:28 AM IST
ഇതൊക്കെ കൊണ്ടാണ് പാവയ്ക്ക കഴിക്കണമെന്ന് പറയുന്നത്..!

Synopsis

പാവയ്ക്ക കഴിക്കാന്‍ ഇഷ്ടമുളള ആരെങ്കിലും ഉണ്ടോ? ഇല്ല എന്നായിരിക്കും പലരുടെയും ഉത്തരം. പാവയ്ക്ക കയ്പ്പുളളതുകൊണ്ടാകാം പലര്‍ക്കും കഴിക്കാന്‍ ഇഷ്ടമല്ല. എന്നാല്‍ ഈ പാവയ്ക്കയുടെ ഗുണങ്ങളറിഞ്ഞാല്‍ നിങ്ങള്‍ ഇത് കഴിച്ചുപോകും. 

പാവയ്ക്ക കഴിക്കാന്‍ ഇഷ്ടമുളള ആരെങ്കിലും ഉണ്ടോ? ഇല്ല എന്നായിരിക്കും പലരുടെയും ഉത്തരം. പാവയ്ക്ക കയ്പ്പുളളതുകൊണ്ടാകാം പലര്‍ക്കും കഴിക്കാന്‍ ഇഷ്ടമല്ല. എന്നാല്‍ ഈ പാവയ്ക്കയുടെ ഗുണങ്ങളറിഞ്ഞാല്‍ നിങ്ങള്‍ ഇത് കഴിച്ചുപോകും. നിങ്ങള്‍ക്കറിഞ്ഞൂടാത്ത പാവയ്ക്കയുടെ ഗുണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം. 

ഇരുമ്പ് ധാരാളം അടങ്ങിയ പാവയ്ക്കയിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ജീവകം ബി1, ബി2, ബി3 ജീവകം സി, മഗ്നീഷ്യം, ഫോളേറ്റ് സിങ്ക്, ഫോസ്ഫറസ്, മാംഗനീസ്, ഭക്ഷ്യനാരുകൾ, കാൽസ്യം എന്നിവയും പാവയ്ക്കയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. പാവയ്ക്ക ജ്യൂസായും തോരനായും ദിവസവും കഴിക്കണമെന്ന് പറയുന്നതിന്‍റെ കാരണങ്ങള്‍ ഇവയാണ്. 

1. രക്തം ശുദ്ധീകരിക്കാന്‍

പാവയ്ക്കയിലുളള ആന്റി മൈക്രോബിയൽ, ആന്റി ഓക്സിഡന്റ് ഗുണങ്ങൾ രക്തം ശുദ്ധമാക്കാന്‍ സഹായിക്കും. പാവയ്ക്ക ദിവസവും കഴിക്കുന്നത് ചര്‍മ്മ രോഗങ്ങള്‍ക്കും നല്ലതാണ്. 

2. സോറിയാസിസ് രോഗത്തിന്

സോറിയാസിസ് രോഗത്തിന് പാവയ്ക്ക കഴിക്കുന്നത് നല്ലതാണെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു.  അർബുദ കോശങ്ങളുടെ വളർച്ച തടയാനും പാവയ്ക്കയ്ക്കു കഴിവുണ്ട്. 

3. രോഗപ്രതിരോധശേഷിക്ക് 

ജീവകം സിയുടെ കലവറയാണ് പാവയ്ക്ക. ഇത് രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്നു. പാവയ്ക്കയ്ക്ക് ആന്റി വൈറല്‍  

4. പ്രമേഹത്തിന് 

പ്രമേഹ രോഗികള്‍ പാവയ്ക്ക ധാരാളം കഴിക്കുന്നത് നല്ലതാണ്. പാവയ്ക്കയിൽ ഇൻസുലിൻ പോലുള്ള പോളിപെപ്റ്റൈ‍ഡ് പി എന്ന പ്രോട്ടീൻ ഉണ്ട്. ഇതാണ് ഇൻസുലിന്‍റെ പ്രവർത്തനത്തെ അനുകരിക്കുകയും പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കുകയും ചെയ്യുന്നത്. 

5. കൊളസ്ട്രോളിന് 

പാവയ്ക്ക ജ്യൂസിന്റെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു. കൊളസ്ട്രോള്‍ രോഗികള്‍ പാവയ്ക്ക നന്നായി കഴിക്കാന്‍ ഡോക്ടര്‍മാരും നിര്‍ദ്ദേശിക്കാറുണ്ട്. 

6. അമിതവണ്ണം തടയാന്‍ 

അമിതവണ്ണം പലരുടെയും പ്രധാന പ്രശ്നമാണ്. കൊഴുപ്പിനെ നിയന്ത്രിക്കാന്‍ പാവയ്ക്കയ്ക്ക് കഴിയും. അതുപോലെ തന്നെ കാലറി വളരെ കുറവാണ് പാവയ്ക്കയില്‍ അതിനാല്‍ പാവയ്ക്ക നിങ്ങളുടെ ഡയറ്റ് തെറ്റിക്കില്ല.  

7. മുഖക്കുരുവിന് 

മുഖക്കുരു മാറാന്‍ സഹായിക്കുന്ന ഒന്നുകൂടിയാണ് പാവയ്ക്ക. കൂടാതെ ചര്‍മത്തിലെ അണുബാധകൾ അകറ്റാനും പാവയ്ക്ക സഹായിക്കുന്നു. 

PREV
click me!

Recommended Stories

Food : 2025ൽ ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞതും വെെറലുമായ 10 പാചകക്കുറിപ്പുകൾ ഇവയാണ് !
സ്ത്രീകൾ ദിവസവും മുട്ട കഴിച്ചാൽ ലഭിക്കുന്ന 5 ആരോഗ്യ ഗുണങ്ങൾ ഇതാണ്