കാരറ്റ്​ ജ്യൂസ് കുടിക്കൂ; ഈ നാല് രോഗങ്ങളില്‍ നിന്നും രക്ഷപ്പെടാം

Published : Dec 14, 2017, 07:11 PM ISTUpdated : Oct 04, 2018, 07:41 PM IST
കാരറ്റ്​ ജ്യൂസ് കുടിക്കൂ; ഈ നാല് രോഗങ്ങളില്‍ നിന്നും രക്ഷപ്പെടാം

Synopsis

കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ കാരറ്റ്​ ജ്യൂസ്​ വിപണിയിൽ ഏറെ പ്രിയപ്പെട്ടതാവുകയും കോടിക്കണക്കിന്​ രൂപയുടെ വ്യാപാരമായി മാറുകയും ചെയ്​തിട്ടുണ്ട്​.  ഇത്​ പഴം പച്ചക്കറി വ്യാപാരികൾക്കും കർഷകർക്കും ഗുണം ചെയ്​തിട്ടുണ്ട്​. ഫ്രഷ്​  ജ്യൂസിനാണ്​ താൽപര്യക്കാർ എന്നതിനാൽ അതിനുള്ള​ മെഷീൻ വിപണന മേഖലയും ശക്​തിപ്പെട്ടിട്ടുണ്ട്​. മറ്റ്​ പല മിക്​സഡ്​ ജ്യൂസുകളിലും കാരറ്റ്​ ചേരുവയാണ്​. രുചിക്കപ്പുറം ഒ​ട്ടേറെ ആരോഗ്യ ഗുണങ്ങളും കാരറ്റ്​ ജ്യൂസിനുണ്ട്​. കാരറ്റ്​ ജ്യൂസ്​ മറ്റ്​ പല ജ്യൂസുകൾക്കും പകരം വെക്കാവുന്നതരത്തിൽ പോഷക ഗു​ണങ്ങൾ ഏറെയുള്ളതാണ്​. 

അമേരിക്കൻ അഗ്രികൾച്ചർ നാഷനൽ ന്യൂട്രിയന്‍റ്​ ഡാറ്റാബേസ്​ പ്രകാരം ഒരു കപ്പ്​ കലർപ്പില്ലാത്ത കാരറ്റ്​ ജ്യൂസിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങളുടെ അളവ്​ ഇങ്ങനെയാണ്​: 

രോഗങ്ങളിൽ നിന്ന്​ പ്രതിരോധമൊരുക്കുന്നു

കാരറ്റ്​ ജ്യൂസ്​ പോഷക ഗുണത്തിനപ്പുറം പല രോഗങ്ങളെയും ​പ്രതിരോധിക്കാൻ കഴിവുള്ളതാണ്​. 

കാൻസർ പ്രതിരോധ ശേഷിയുള്ള ആന്‍റി ഒാക്​സിഡന്‍റ്​ ഘടകങ്ങളാൽ കാരറ്റ്​ സമ്പന്നമാണ്​. കാരറ്റ്​ കഴിക്കുന്നത്​ ഉദരാശയ കാൻസറിനുള്ള സാധ്യത 26 ശതമാനം വരെ കുറക്കുന്നുവെന്നാണ്​ ഗവേഷകർ പറയുന്നത്​. ഇക്കാര്യത്തിൽ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും ഗവേഷകർ പറയുന്നു. 

കാരറ്റ്​ ജ്യൂസിന്​ രക്​താർബുദ കോശങ്ങളെ ചുരുക്കാൻ സഹായിക്കുമെന്ന്​ ഒരു പഠനത്തിൽ പറയുന്നു. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും ഗവേഷകർ പറയുന്നു. 

കാരറ്റ്​ ഒാറഞ്ച്​, വെള്ള, പർപ്പിൾ നിറങ്ങളിൽ വിളയുന്നുണ്ട്​. ഇവയിലെ കരോറ്റനോയ്​ഡ്​സ്​ എന്ന ഘടകം സ്​തനാർബുദ സാധ്യത ഏറെ കുറക്കുന്നു. സ്​തനാർബുദ രോഗികളിൽ നടത്തിയ പഠനങ്ങളിലും ഇത്​ തെളിയിക്കപ്പെട്ടിട്ടുണ്ട്​. രക്​തത്തിൽ കരോറ്റനോയ്​ഡിന്‍റെ അംശം വർധിച്ചതായി പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്​. ഇത്​ വീണ്ടും കാൻസർ വരാനുള്ള സാധ്യതയെ കുറക്കുന്നു. പ്രതിദിനം എട്ട്​ ഒൗൺസ്​ വീതം കാരറ്റ്​ ജ്യുസ്​ തുടർച്ചയായി മൂന്നാഴ്​ച കഴിച്ചവരിൽ ആയിരുന്നു പഠനം നടത്തിയത്​. 

കാരറ്റ്​ ജ്യുസിൽ വിറ്റാമിൻ സിയുടെ അളവ്​ കൂടുതലാണ്​. ഇത്​ ശ്വാസകോശ സംബന്ധമായി ബാധിക്കുന്ന ശ്വാസംമുട്ടലിനും ആസ്​തമക്കുമുള്ള സാധ്യത കുറക്കുന്നു. കൊറിയയിൽ നടത്തിയ പഠനത്തിലാണ്​ ഇക്കാര്യം തെളിയിച്ചത്​. കാരറ്റ്​ ജ്യൂസിലൂടെ  ഒരേസമയം കരോട്ടിൻ, പൊട്ടാസ്യം, വിറ്റാമിൻ എ, സി, തുടങ്ങി ഒന്നിലധികം പോഷക ഗുണം ലഭിക്കുന്നു.   


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ശരീരഭാരം കുറയ്ക്കുന്നതിന് രാവിലെ കുടിക്കേണ്ട 6 പാനീയങ്ങൾ
അനീമിയ തടയാൻ സഹായിക്കുന്ന ഏഴ് പഴങ്ങൾ