രാത്രി ഉറങ്ങുന്നതിന് മുമ്പ് ഒരു ​ഗ്ലാസ് പാൽ കുടിച്ചാൽ?

By Web TeamFirst Published Jan 21, 2019, 10:48 PM IST
Highlights

ചെറുചൂടുള്ള ഒരു ഗ്ലാസ്സ് പാൽ രാത്രിയിൽ കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്നാണ് വിദ​ഗ്ധർ പറയുന്നത്. ദഹനം ശരിയായ രീതിയിൽ നടക്കാൻ  പാൽ കുടിക്കുന്നത് സഹായിക്കും. മാത്രമല്ല മലബന്ധം തടയാൻ ഏറ്റവും നല്ലതാണ് പാൽ. പാലിലുള്ള അമിനോആസിഡായ ട്രൈപ്റ്റോഫാൻ ഉറക്കം സുഗമമാക്കാൻ സഹായിക്കും.

രാത്രി ഉറങ്ങുന്നതിന് മുമ്പ് പാൽ കുടിക്കുന്ന ശീലം ചിലർക്കുണ്ട്. രാത്രി പാൽ കുടിക്കാറുണ്ടെങ്കിലും അതിന്റെ ​ഗുണങ്ങളെ പറ്റി പലർക്കും അറിയില്ല. കാത്സ്യം,  പൊട്ടാസ്യം, ഫോസ്ഫറസ്, അയഡിൻ, വൈറ്റമിൻ എന്നിവ പാലിൽ ധാരാളം അടങ്ങിയിട്ടുണ്ട്. രാവിലെ പാൽ കുടിക്കുന്നത് ഉൻമേഷവും ഊർജ്ജവും നിലനിൽക്കാൻ സഹായിക്കും. 

ചെറുചൂടുള്ള ഒരു ഗ്ലാസ്സ് പാൽ രാത്രിയിൽ കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്നാണ് വിദ​ഗ്ധർ പറയുന്നത്. ദഹനം ശരിയായ രീതിയിൽ നടക്കാൻ  പാൽ കുടിക്കുന്നത് സഹായിക്കും. മാത്രമല്ല മലബന്ധം തടയാൻ ഏറ്റവും നല്ലതാണ് പാൽ. പാലിലുള്ള അമിനോആസിഡായ ട്രൈപ്റ്റോഫാൻ ഉറക്കം സുഗമമാക്കാൻ സഹായിക്കും.

 ട്രൈപ്റ്റോഫാൻ സെറോടോണിൻ ആയി മാറി സന്തോഷവും ഉൻമേഷവും പ്രദാനം ചെയ്യുന്നുമുണ്ട്. ഈ സെറോടോണിൻ ഉറക്കത്തിനു സഹായിക്കുന്ന മെലാടോണിൻ ആയി മാറിയാണ് സുഖനിദ്ര പ്രദാനം ചെയ്യുന്നത്. ക്ഷീണമോ വിശപ്പോ തോന്നാതെ ശരീരത്തിലെ ഷുഗർനില ക്രമീകരിച്ചു  നിലനിർത്താൻ പാൽ കുടിക്കുന്നതിലൂടെ സാധിക്കും. 

click me!