ഗര്‍ഭം അലസലും വായു മലിനീകരണവും തമ്മിലുള്ള ബന്ധം; പഠനം പറയുന്നത്

By Web TeamFirst Published Jan 21, 2019, 10:03 PM IST
Highlights

വായു മലിനീകരണം ഗർഭം അലസാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് പഠനം. നെെട്രജൻ ഓക്സെെഡിന്റെ അളവ് ഉയരുന്നത് ​ഗർഭം അലസാനുള്ള സാധ്യത വർധിപ്പിക്കുന്നുവെന്ന് ​ഗവേഷകനായ മാത്യൂ ഫുല്ലർ പറയുന്നു. യൂറ്റാ യൂണിവേഴ്സിറ്റിയിലെ ​ഗവേഷകരാണ് പഠനം നടത്തിയത്. 

ഭ്രൂണം രൂപപ്പെട്ട ശേഷം 20 ആഴ്ച്ചയ്ക്കുള്ളില്‍ നഷ്ടമാകുന്ന അവസ്ഥയാണ് ഗര്‍ഭം അലസല്‍. ഗര്‍ഭാശയമുഴകള്‍, അണ്ഡത്തിന്റെയോ ബീജത്തിന്റെയോ ചെറുതകരാറുകള്‍, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, അമ്മയുടെ അനാരോഗ്യം ഇവയൊക്കെയാണ് ഗര്‍ഭം അലസലിന് പ്രധാനകാരണങ്ങളായി പറയാറുള്ളത്. എന്നാൽ വായു മലിനീകരണവും ഗര്‍ഭം അലസലിന് ഒരു കാരണമാണ്.

ഗര്‍ഭം അലസലും വായു മലിനീകരണം തമ്മിൽ ബന്ധമുണ്ടെന്നാണ് പുതിയ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. വായു മലിനീകരണം ഗർഭം അലസാനുള്ള സാധ്യത വർധിപ്പിക്കുമെന്നാണ് കണ്ടെത്തൽ. ഫെർട്ടിലിറ്റി ആന്റ് സെർട്ടിറ്റിലി എന്ന ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു. നെെട്രജൻ ഓക്സെെഡിന്റെ അളവ് ഉയരുന്നത് ​ഗർഭം അലസാനുള്ള സാധ്യത വർധിപ്പിക്കുന്നുവെന്ന് ​ഗവേഷകനായ മാത്യൂ ഫുല്ലർ പറയുന്നു. യൂറ്റാ യൂണിവേഴ്സിറ്റിയിലെ ​ഗവേഷകരാണ് പഠനം നടത്തിയത്. 

28 വയസ്സിന് താഴെയുള്ള 1300 സ്ത്രീകളിലാണ് പഠനം നടത്തിയത്. അമ്മയ്ക്ക് ഗര്‍ഭകാലത്ത് മഞ്ഞപ്പിത്തമോ ന്യൂമോണിയയോ വന്നാലും ഗര്‍ഭം അലസലിന് സാധ്യത കൂടുതലാണെന്ന് പഠനത്തിൽ പറയുന്നു. ഏഴ് ദിവസം കൊണ്ട് നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. കുറഞ്ഞ സമയം കൊണ്ട് നടത്തിയ പഠനത്തിലാണ് ഇത്തരമൊരു കണ്ടെത്ത‌ൽ.  ഈ ഫലം മുഴുവനായുള്ള ഫലമല്ലെന്നും ഫുല്ലർ പറഞ്ഞു. ​

ഗർഭിണിയാകുന്നതിന് മുമ്പ് തന്നെ തയ്യാറെടുപ്പുകൾ നടത്തേണ്ടതുണ്ടെന്നും ആസ്തമ,ന്യൂമോണിയ പോലുള്ള അസുഖങ്ങൾ പിടിപെടാതെ നോക്കാനും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണെന്നും പഠനത്തിൽ പറയുന്നു. വായു മലിനീകരണം കണ്ണുകളെയും ഗുരുതരമായി ബാധിക്കും. അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്ന വിഷ വാതകങ്ങള്‍ നേരിട്ട് ഏല്‍ക്കുന്നതിനാല്‍ കോര്‍ണിയക്ക് ക്ഷതം സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നും പഠനത്തിൽ പറയുന്നു. 

click me!