പാലിൽ മഞ്ഞൾ ചേർത്ത് കുടിച്ചാലുള്ള ​ഗുണങ്ങൾ

By Web TeamFirst Published Feb 21, 2019, 6:31 PM IST
Highlights

പാലിൽ മഞ്ഞൾ പൊടി ചേർത്ത് കുടിച്ചാലുള്ള ​ഗുണങ്ങൾ ചെറുതൊന്നുമല്ലെന്ന് ഓർക്കുക. നിരവധി രോ​ഗങ്ങൾക്കുള്ള പ്രതിവിധിയാണ് മഞ്ഞൾ. പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കുന്നത് ചുമ, കഫക്കെട്ട്, ജലദോഷം, തുമ്മൽ എന്നിവ അകറ്റാൻ സഹായിക്കും.അര്‍ബുദത്തിന്റെ വളര്‍ച്ചയെ തടയാൻ മഞ്ഞള്‍ ചേര്‍ത്ത പാലിന് കഴിയും. ഇതിലെ ആന്റി ഇന്‍ഫമേറ്ററി ഘടകമാണ് ഇതിന് ഈ മിശ്രിതത്തെ പ്രാപ്തമാക്കുന്നത്. 

മഞ്ഞൾ നമ്മൾ മിക്ക കറികൾക്കും ഉപയോ​ഗിക്കാറുണ്ട്. മഞ്ഞൾ ഉപയോ​ഗിക്കാറുണ്ടെങ്കിലും പലർക്കും അതിന്റെ ​​ഗുണങ്ങളെ കുറിച്ചറിയില്ല. ആന്റിബയോട്ടിക് ഘടകങ്ങളാല്‍ സമ്പുഷ്ടമാണ് മഞ്ഞൾ. രാത്രി ഉറങ്ങുന്നതിന് മുമ്പ് പാല് കുടിക്കാറുണ്ടാകുമല്ലോ. ഇനി മുതൽ പാൽ കുടിക്കുമ്പോൾ പാലിൽ ഒരു നുള്ള് മഞ്ഞൾ പൊടി ചേർത്ത് കുടിക്കാം. 

പാലിൽ മഞ്ഞൾ പൊടി ചേർത്ത് കുടിച്ചാലുള്ള ​ഗുണങ്ങൾ ചെറുതൊന്നുമല്ലെന്ന് ഓർക്കുക. നിരവധി രോ​ഗങ്ങൾക്കുള്ള പ്രതിവിധിയാണ് മഞ്ഞൾ. പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കുന്നത് ചുമ, കഫക്കെട്ട്, ജലദോഷം, തുമ്മൽ എന്നിവ അകറ്റാൻ സഹായിക്കും.

അര്‍ബുദത്തിന്റെ വളര്‍ച്ചയെ തടയാൻ മഞ്ഞള്‍ ചേര്‍ത്ത പാലിന് കഴിയും. ഇതിലെ ആന്റി ഇന്‍ഫമേറ്ററി ഘടകമാണ് ഇതിന് ഈ മിശ്രിതത്തെ പ്രാപ്തമാക്കുന്നത്. ഡിഎന്‍എയെ തകര്‍ക്കുന്നതില്‍ നിന്ന് ഇത് അര്‍ബുദകോശങ്ങളെ തടയുന്നതിനെ കൂടാതെ കീമോത്തെറാപ്പിയുടെ പാര്‍ശ്വഫലങ്ങളെ കുറയ്ക്കുകയും ചെയ്യുന്നു. 

ഇളം ചൂടുള്ള മഞ്ഞൾ പാൽ കുടിക്കുന്നത്  ഉറക്കമില്ലായ്മയ്ക്ക് നല്ലൊരു പരിഹാരമാണ്. ഉറങ്ങാന്‍ സഹായിക്കുന്ന അമിനോആസിഡ്, ട്രൈപ്‌റ്റോഫന്‍ എന്നിവയെ ശരീരത്തില്‍ ഉത്പാദിപ്പിക്കാന്‍ മഞ്ഞള്‍ ചേര്‍ത്ത പാലിന് ശേഷിയുണ്ട്. സന്ധിവാതം, സന്ധിവീക്കം എന്നിവ പരിഹരിക്കാന്‍ മഞ്ഞള്‍ ചേര്‍ത്ത പാല്‍ ഉത്തമമാണെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്.

ശരീരത്തിലെ സന്ധികള്‍ക്ക് കൂടുതല്‍ ബലം പ്രദാനം ചെയ്യാന്‍ മഞ്ഞല്‍പാലിന് കഴിയും. രക്തശുദ്ധീകരണത്തിന് മികച്ചതാണ് മഞ്ഞള്‍പാല്‍. കൂടാതെ രക്തചംക്രമണത്തെ പുനരുജ്ജീവിപ്പിച്ച്‌ ചംക്രമണം ഉയര്‍ത്താനും മഞ്ഞള്‍ ചേര്‍ത്ത പാലിന് ശേഷിയുണ്ട്.

കാത്സ്യത്തിന്റെ ഉറവിടമായ മഞ്ഞള്‍ ചേര്‍ത്ത പാല്‍ എല്ലിന്റെ ആരോഗ്യത്തിനും നല്ലതാണ്. മഞ്ഞള്‍പാല്‍ അസ്ഥി തേയ്മാനത്തിനും ഉത്തമമാണ്. ആർത്തവ സമയത്ത് മിക്ക സ്ത്രീകൾക്കും വയറ് വേദന വരാറുണ്ട്. വയറ് വേദന അകറ്റാൻ പാലിൽ അൽപം മഞ്ഞൾ ചേർത്ത് കുടിക്കുന്നത് ​സഹായകമാകും.
 

click me!