'ഭക്ഷണശീലങ്ങളും സന്ധിവാതവും'; വസ്തുതയോ അതോ മിഥ്യയോ?

By Web TeamFirst Published Feb 21, 2019, 5:04 PM IST
Highlights

ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ വേദന ശമിപ്പിക്കുന്നതിനും, സന്ധിവാത രോഗികളിലെ ചലനശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായകമാണെന്ന് നേരത്തേ ഗവേഷകര്‍ തെളിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഭക്ഷണത്തില്‍ നിന്ന് ലഭിക്കുന്ന ചില പദാര്‍ത്ഥങ്ങളുടെ വിവരങ്ങള്‍ ഒന്ന് നോക്കാം...
 

രക്തക്കുഴലുകളുടെ തകരാറുമായി ബന്ധപ്പെട്ട് സന്ധികളില്‍ ഉണ്ടാകുന്ന വീക്കമാണ് സന്ധിവാതം. ഇത് പ്രധാനമായും ശരീരത്തിലെ ഇടുപ്പ്, മുട്ട്, നട്ടെല്ല്, മറ്റ് സന്ധികള്‍ എന്നിവയെ ബാധിക്കുന്നു. ക്രമേണ വേദന, സന്ധികളുടെ വൈകല്യങ്ങള്‍ എന്നിവയ്ക്ക് ഇത് കാരണമാകുന്നു. നൂറിലധികം തരം സന്ധിവാതങ്ങളും അനുബന്ധ അവസ്ഥകളും ഉണ്ട്. ഒന്നോ അതിലധികമോ സന്ധികളെ സന്ധിവാതം ബാധിക്കാനും സാധ്യതയുണ്ട്.

വ്യായാമം, ഊന്നുവടി അല്ലെങ്കില്‍ ചൂരല്‍ പോലുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച് ഭാരം നിയന്ത്രിച്ച ശേഷം വേദന മാറ്റുക എന്നതാണ് 'ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്' ചികിത്സയുടെ പ്രധാന സവിശേഷത. ഡയറ്ററി ഫുഡ് സപ്ലിമെന്റ്‌സ്, ഹെര്‍ബല്‍ മരുന്നുകള്‍, അല്ലെങ്കില്‍ ഇതര മരുന്നുകള്‍ എന്നിവയാണ് സാധാരണയായി ശുപാര്‍ശ ചെയ്യുന്നത്. യുഎസ്സില്‍ വര്‍ഷം തോറും ഏകദേശം 20 ബില്ല്യണ്‍ ഡോളറിന്റെ വിറ്റുവരവാണ് ഈ മേഖലയിലുള്ളത്.

ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ വേദന ശമിപ്പിക്കുന്നതിനും, സന്ധിവാത രോഗികളിലെ ചലനശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായകമാണെന്ന് നേരത്തേ ഗവേഷകര്‍ തെളിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഭക്ഷണത്തില്‍ നിന്ന് ലഭിക്കുന്ന ചില പദാര്‍ത്ഥങ്ങളുടെ വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു...

ഗ്ലൂക്കോസമൈന്‍...

'ഗ്ലൂക്കോസമൈന്‍ സള്‍ഫേറ്റ്' എന്നത് സന്ധിവാതം തടയുന്നതിന് സഹായകമായ ഒരു പ്രധാന പദാര്‍ത്ഥമാണ്. ഇത് തരുണാസ്ഥിയുടെ കേടുപാടുകള്‍ തീര്‍ക്കാന്‍ അത്യന്താപേക്ഷിതം ആണ്. ഡയറ്റിംഗിന്റെ ഭാഗമായി ഇത് ശരീരത്തിലെത്തുമ്പോള്‍ വേദന കുറയുകയും, ശാന്തത അനുഭവപ്പെടുകയും, ചലനശേഷി വര്‍ധിക്കുകയും വീക്കം കുറയുകയും ചെയ്യുന്നു.

കുര്‍ക്കുമിന്‍... 

സാധാരണയായി മഞ്ഞളിലാണ് 'കുര്‍ക്കുമിന്‍' എന്ന പദാര്‍ത്ഥം കാണപ്പെടാറുള്ളത്. ഇത് വീക്കം കുറയ്ക്കാനാണ് പ്രധാനമായും സഹായകമാവുക. പല പാരമ്പര്യ ചികിത്സാരീതികളിലും കുര്‍ക്കുമിന്‍ ഉപയോഗിച്ചുവരുന്നുണ്ട്. 

ഒമേഗ-3 ഫാറ്റി ആസിഡുകള്‍...

'റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്' രോഗികള്‍ക്ക് ഏറ്റവും മികച്ച ഫലങ്ങള്‍ നല്‍കാന്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ക്കാവും. തണുത്ത വെള്ളം, പല തരം കൊഴുപ്പ്, ഒലിവ് ഓയില്‍, സോയ ബീന്‍സ്, ഫ്‌ളാക്‌സ് സീഡ്‌സ്, മത്തങ്ങ, വാല്‍നട്ട് തുടങ്ങിയവയാണ് ഇതിന്റെ ഏറ്റവും മികച്ച സ്രോതസുകള്‍.

സന്ധിവാതം മൂലമുള്ള വേദനയും നീര്‍വീഴ്ചയും കുറയ്ക്കുന്നതില്‍ പല ഭക്ഷണങ്ങളും അതിശയകരമായ ഫലങ്ങള്‍ നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നിരുന്നാലും ഡോക്ടറുമായി ആലോചിച്ച ശേഷം മാത്രമേ അവ സ്വീകരിക്കാവൂ. സന്ധിവാതം കാരണം വേദന അനുഭവിക്കുന്ന നിരവധി രോഗികള്‍ക്ക് ദുബായില്‍ പ്രവര്‍ത്തിക്കുന്ന തുംബൈ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ആശ്വാസമാകുന്നു.

ഓരോരുത്തരെയും വിശദമായ പരിശോധിച്ച ശേഷം ചികിത്സയ്‌ക്കൊപ്പം അവര്‍ക്കുള്ള ഡയറ്ററി പ്ലാന്‍ കൂടി ഇവിടെയുള്ള ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്. 

click me!