
ആരോഗ്യഗുണങ്ങൾ കൊണ്ട് മുട്ട നമ്മുടെ പ്രാതലിലെ പ്രധാന വിഭവമാണ്. ഒാംലെറ്റായും പുഴുങ്ങിയും പൊരിച്ചും മുട്ട കഴിക്കാറുണ്ട്.
മുട്ട എങ്ങനെയാണ് കൊളസ്ട്രോൾ ഉയർത്തുന്നത് എന്ന ചർച്ച എത്തിനിന്നത് അവയുടെ മഞ്ഞക്കരുവിലാണ്. അതുകൊണ്ട് തന്നെ മുട്ടയുടെ വെള്ള എല്ലാവർക്കും പ്രിയപ്പെട്ടതാവുകയും ചെയ്തു. മുട്ട പൂർണമായും കഴിക്കുന്നതിന് പകരം വെള്ള മാത്രം കഴിക്കുന്നത് കലോറി അളവ് കുറക്കാനും പൂരിത കൊഴുപ്പിന്‍റെ അളവ് കുറക്കാനും സഹായിക്കും. നമ്മൾ അവഗണിക്കുന്ന മുട്ടയുടെ വെള്ളയുടെ ഏതാനും ഗുണങ്ങൾ ഇതാ:
മുട്ടയിൽ നിന്ന് മഞ്ഞ നീക്കിയാൽ അവ കൊളസ്ട്രോൾ മുക്തമായി. അതിനാൽ ആർക്കെങ്കിലും ഉയർന്ന കൊളസ്ട്രോൾ ഉണ്ടെങ്കിൽ മുട്ടയുടെ വെള്ള കഴിക്കുക. ഇതുവഴി ഹൃദ്രോഗ സാധ്യത കുറയുകയും കൊളസ്ട്രോൾ നിലയിൽ മാറ്റം വരാനുള്ള സാധ്യത ഇല്ലാതാവുകയും ചെയ്യും.
മുട്ട പൂർണമായും പ്രോട്ടീനിനാൽ സമ്പന്നമാണ്. മഞ്ഞ നീക്കിയാലും വെള്ള കുറഞ്ഞ കൊഴുപ്പുള്ള പ്രോട്ടീൻ നിറഞ്ഞവയാണ്. ഉയർന്ന പ്രോട്ടീൻ അളവ് ശരീര പേശികളെ ശക്തിപ്പെടുത്തും.
ഉയർന്ന കലോറി ഭക്ഷണങ്ങളിൽ മുന്നിൽ അല്ല മുട്ട. മഞ്ഞ നീക്കുന്നതോടെ മുട്ട കുറഞ്ഞ കലോറി ഭക്ഷണമായി മാറുന്നു. നിങ്ങൾ ശരീരഭാരം കുറക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ മുട്ട പൂർണമായി കഴിക്കുന്നതിന് പകരം വെള്ള മാത്രം കഴിക്കുക.
മുട്ടയുടെ വെള്ളയിലെ പൊട്ടാസ്യത്തിന്റെ സാന്നിധ്യം രക്ത സമ്മർദം കുറക്കാൻ സഹായിക്കും. ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് ഇലക്ട്രോലൈറ്റായി പ്രവർത്തിക്കുന്ന ധാതുവാണ് പൊട്ടാസ്യം. അമേരിക്കൻ കെമിക്കൽ സൊസൈറ്റി നടത്തിയ പഠന പ്രകാരം മുട്ടയുടെ വെള്ളയിൽ അടങ്ങിയിരിക്കുന്ന ആർ.വി.പി.എസ്.എൽ എന്നറിയപ്പെടുന്ന പെപ്റ്റൈഡ് എന്ന പ്രോട്ടീൻ ഘടകം രക്തസമ്മർദം കുറക്കാൻ സഹായിക്കുന്നു.
പൊട്ടാസ്യം രക്തസമ്മർദം കുറക്കുന്നതോടെ ഹൃദ്രോഗസാധയതയും ഇല്ലാതാകുന്നു. ഹൃദയധമനികളെ വികസിപ്പിച്ചു നിർത്താൻ ഇവ സഹായിക്കുകയും അതുവഴി രക്തത്തിന്റെ ഒഴുക്ക് സുഗമമാവുകയും ചെയ്യും.
വിറ്റാമിൻ എ, ബി12, ഡി എന്നിവ അടങ്ങിയതാണ് മുട്ടയുടെ വെള്ള. റിബോഫ്ലേവിൻ എന്നറിയപ്പെടുന്ന വിറ്റാമിൻ ബി2 പ്രായാധിക്യം കാരണമുണ്ടാകുന്ന പേശികളിലെ ശക്തിക്ഷയം, തിമിരം, മൈഗ്രേൻ എന്നിവയെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam