
ശരീരത്തില്‍ കാണപ്പെടുന്ന പാടുകള്‍ വലിയ സൗന്ദര്യ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. പ്രസവശേഷവും മറ്റ് കാരണങ്ങള്‍ കൊണ്ടും ഇത്തരത്തില്‍ സ്ട്രച്ച് മാര്‍ക്കുകള്‍ ഉണ്ടാകാറുണ്ട്. ശരീരം വണ്ണം വെയ്ക്കുന്നതും കുറയുന്നതും പലപ്പോഴും ശരീരത്തില്‍ പാടുകള്‍ ഉണ്ടാക്കാന്‍ ഇടയുണ്ട്. ഇവ മാറ്റാന്‍ ഇന്ന് പല ചികിത്സകളുമുണ്ട്.
എന്നാല്‍ ഇവ മാറ്റാന്‍ വീട്ടില്‍ തന്നെ ചില പൊടികൈകള്‍ നോക്കാവുന്നതാണ്. വെളിച്ചെണ്ണയാണ് ഇതിന് ബെസ്റ്റ്. വെളിച്ചെണ്ണ കൊണ്ട് പാടുകള്‍ മാറ്റാനുളള അഞ്ച് വഴികള്‍ നോക്കാം.
സ്ട്രച്ച് മാര്‍ക്കുളള ഭാഗത്ത് ഒരല്‍പ്പം വെളിച്ചെണ്ണ പുരട്ടുക. ശരീരത്തില്‍ നന്നായി ഉണങ്ങിപിടിക്കുന്ന വരെ മസാജ് ചെയ്യുക. ദിവസവും ഇങ്ങനെ ചെയ്യുന്നത് ശരീരത്തിലെ പാടുകള്‍ ഇല്ലാതാക്കാന്‍ സഹായിക്കും.
വെളിച്ചെണ്ണയും ആവണക്ക് എണ്ണയും സമമായി ചേര്‍ക്കുക. പാടുളള ഭാഗത്ത് നന്നായി പുരട്ടുക. ദിവസവും ചെയ്യുക.
രണ്ട് സ്പൂണ്‍ വെളിച്ചെണ്ണയില്‍ 1 സ്പൂണ്‍ മഞ്ഞള്‍ ചേര്‍ക്കുക. പാടുളള ഭാഗത്ത് നന്നായി പുരട്ടുക. 15 മിനിറ്റിന് ശേഷം കഴുകി കളയുക. ദിവസവും ചെയ്യുക. കുറച്ച് നാരങ്ങനീര് കൂടി ഇടുന്നത് കൂടുതല്‍ ഗുണം ചെയ്യും.
പകുതി കപ്പ് വെളിച്ചെണ്ണയില്‍ ഒരു കപ്പ് ഉപ്പും പഞ്ചസാരയും ചേര്‍ക്കുക. അഞ്ച് മിനിറ്റ് ഇത് ശരീരത്തില്‍ നന്നായി പുരട്ടുക. പത്ത് മിനിറ്റിന് ശേഷം കഴുകി കളയുക. ദിവസവും ഇത് ചെയ്യുന്നത് ഗുണം ചെയ്യും.
വെളിച്ചെണ്ണയും ഒലിവ് എണ്ണയും സമമായി ചേര്‍ക്കുക. പാടുളള ഭാഗത്ത് നന്നായി പുരട്ടുക. ഉണങ്ങുന്ന വരെ കാത്തിരിക്കുക. ദിവസവും ചെയ്യുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam