ജലദോഷം തടയാന്‍ ഇഞ്ചി കഴിക്കാം

Web Desk |  
Published : May 20, 2018, 01:45 PM ISTUpdated : Jun 29, 2018, 04:06 PM IST
ജലദോഷം തടയാന്‍ ഇഞ്ചി കഴിക്കാം

Synopsis

ദിവസവും ഇഞ്ചി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തിയാല്‍, അത് ഒട്ടനവധി ഗുണങ്ങള്‍ നമുക്ക് നല്‍കും. 

പ്രകൃതിയില്‍നിന്ന് ലഭിക്കുന്ന അത്ഭുതഭക്ഷ്യകൂട്ടാണ് ഇഞ്ചി. ഭക്ഷണത്തില്‍ ഇഞ്ചി ചേര്‍ത്താല്‍, ആരോഗ്യപരമായി ഏറെ ഗുണകരമാണ്. ദിവസവും ഇഞ്ചി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തിയാല്‍, അത് ഒട്ടനവധി ഗുണങ്ങള്‍ നമുക്ക് നല്‍കും. അവ എന്തൊക്കെയെന്ന് നോക്കാം. 

1. കൊളസ്‌ട്രോളിന്

ഹൃദയാരോഗ്യത്തിന് നല്ലതാണ് ഇഞ്ചി. ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടുന്ന കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഇഞ്ചി സഹായിക്കും. ഹൈപ്പര്‍ ടെന്‍ഷന്‍, സ്‌ട്രോക്ക്, ഹൃദയാഘാതം എന്നിവ തടയാനും ഇഞ്ചിക്ക് കഴിയും.

2. ജലദോഷം തടയാന്‍

ഇഞ്ചിയിലെ ജിഞ്ചറോള്‍ എന്ന ആന്‍റി ഓക്‌സിഡന്‍റ് ശരീരത്തിലെ അനാവശ്യ ഇന്‍ഫെക്ഷനുകള്‍ തടയുന്നു. മൂക്കടപ്പ് പോലെയുള്ള സാധാരണ അസുഖങ്ങള്‍ തടയാന്‍ ഇഞ്ചി കഴിച്ചാല്‍ മതി.

3. മലബന്ധത്തിന് പരിഹാരം

ശോധനയ്‌ക്ക് ബുദ്ധിമുട്ട് ഉണ്ടെങ്കില്‍, അതിനുള്ള ഏറ്റവും നല്ല പരിഹാരം മാര്‍ഗമാണ് ഇഞ്ചി. ദിവസവും രാവിലെ ഒരു ചെറിയ കഷ്ണം ഇഞ്ചി കഴിച്ചാല്‍, മലബന്ധം മൂലമുള്ള പ്രശ്‌നം പരിഹരിക്കാം.

4. തലകറക്കം മാറാന്‍ 

തലകറക്കം മാറിക്കിട്ടാന്‍ ഇഞ്ചിയുടെ ഉപയോഗം വര്‍ധിപ്പിക്കുന്നതിലൂടെ സാധിക്കും. ഗര്‍ഭകാലത്ത് ഉണ്ടാകുന്ന തലകറക്കത്തിനും ഇഞ്ചി ഉപയോഗിക്കാവുന്നതാണ്.

5. ദഹനക്കേടിന്

വയറുമായി ബന്ധപ്പെട്ട അസ്വസ്ഥതകള്‍ തടയുന്നതിന് ഭക്ഷണത്തില്‍ ഇഞ്ചി ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ദഹനസംബന്ധമായി ഉണ്ടാകുന്ന വയറുവേദനയ്ക്ക് ഇഞ്ചിയും ഉപ്പും ചേര്‍ത്ത മിശ്രിതം കഴിക്കുന്നതും നല്ലതാണ്.

 



 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

റീൽസും കാർട്ടൂണുകളുമാണോ നിങ്ങളുടെ കുട്ടികളുടെ കൂട്ടുകാർ? ഫോൺ തിരിച്ചുവാങ്ങിയാൽ വാശിയും ദേഷ്യവുമുണ്ടോ? ഈ ലക്ഷണങ്ങളെ അവഗണിക്കരുത്!
ബ്ലൂബെറി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം