ബ്രേക്ഫാസ്റ്റിന് ചോളം കഴിക്കുന്നതിന്റെ 5 ഗുണങ്ങൾ
ശരിയായ അളവിൽ ചോളം കഴിച്ചാൽ നിരവധി ആരോഗ്യ ഗുണങ്ങളാണ് നിങ്ങൾക്ക് ലഭിക്കുന്നത്. ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ ഇത് ബ്രേക്ഫാസ്റ്റിന് ഉൾപ്പെടുത്തുന്നത് നിങ്ങൾക്ക് കൂടുതൽ ഊർജ്ജം ലഭിക്കാൻ സഹായിക്കുന്നു. ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
15

Image Credit : Getty
ഊർജ്ജം ലഭിക്കുന്നു
ചോളത്തിൽ കാർബോഹൈഡ്രേറ്റ്സ് ധാരാളം അടങ്ങിയിട്ടുണ്ട്. ബ്രേക്ഫാസ്റ്റിന് ഇത് ഉൾപ്പെടുത്തുന്നത് നിങ്ങൾക്ക് കൂടുതൽ ഊർജ്ജം ലഭിക്കാൻ സഹായിക്കുന്നു.
25
Image Credit : Getty
ദഹനം ലഭിക്കുന്നു
ചോളത്തിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും മലബന്ധം തടയുകയും നല്ല ദഹനം ലഭിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
35
Image Credit : Getty
ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്
ചോളത്തിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്നു.
45
Image Credit : Getty
ഗ്ലൂട്ടൻ ഫ്രീയാണ്
ഗ്ലൂട്ടൻ ഇൻടോളറൻസ് ഉള്ളവർക്കും ചോളം കഴിക്കുന്നതുകൊണ്ട് പ്രശ്നങ്ങൾ ഉണ്ടാവുന്നില്ല. കാരണം ഇത് പൂർണമായും ഗ്ലൂട്ടൻ ഫ്രീയാണ്.
55
Image Credit : Getty
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
ചോളത്തിൽ ധാരാളം മഗ്നീഷ്യവും, പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും ബ്ലഡ് പ്രഷർ നിയന്ത്രിക്കാനും സഹായിക്കുന്നു.
Latest Videos

