ഇഞ്ചിയിട്ട ചായ കുടിച്ചാലുള്ള ഗുണങ്ങള്‍?

By Web DeskFirst Published Apr 18, 2018, 4:47 PM IST
Highlights
  • ഇഞ്ചിയിട്ട ചായ കുടിച്ചാലുള്ള ഗുണങ്ങള്‍?

ചുമയ്ക്കും ജലദോഷത്തിനും തൊണ്ടവേദനയ്ക്കും ഇഞ്ചി ഗുണകരമാണെന്ന് പൊതുവേ എല്ലാവര്‍ക്കും അറിയാം. വളരെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ കഴിയുന്ന ഇഞ്ചിയിട്ട ചായ ശരീരത്തിന് ഗുണകരവും അതുപോലെ രുചികരവുമാണ്. എന്നാല്‍ ഇവ കുടിക്കുന്നത് നിങ്ങളുടെ ശരീരത്തിന് ഏതൊക്കെ രീതിയില്‍ ഗുണം ചെയ്യുമെന്ന് അറിയാമോ?

1. നല്ല ദഹനം: നല്ല ദഹനത്തിന് വളരെയധികം ഗുണകരമാണ് ഇഞ്ചിയിട്ട ചായ. ആമാശയത്തിന് ഉണ്ടാകുന്ന പലവിധ പ്രശ്നങ്ങളെയും ഒരുപരിധിവരെ ഇഞ്ചിയിട്ട ചായക്ക് തടുക്കാന്‍ കഴിയും.

2. വിശപ്പില്ലായ്മ: നിങ്ങള്‍ക്ക് വിശപ്പില്ലായ്മ അനുഭവപ്പെടുന്നുണ്ടോ? ഭക്ഷണം കഴിക്കേണ്ട സമയത്തും വിശപ്പ് അനുഭവപ്പെടുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് ഇഞ്ചി ചായ പരീക്ഷിച്ച് നോക്കാവുന്നതാണ്.

3. ഉത്കണ്ഠ അകറ്റാന്‍: ഒരു ദിവസത്തെ അധ്വാനത്തിന് ശേഷം മടുപ്പും ക്ഷീണവും അകറ്റാന്‍ ഇ‍ഞ്ചി ചായ നിങ്ങളെ സഹായിക്കും.

4.വണ്ണം കുറക്കാന്‍:ഭക്ഷണത്തിന് 15 മിനുറ്റ് മുമ്പ് ഇഞ്ചി ചായ കുടിക്കുന്നത് ശരീര വണ്ണം കുറയ്ക്കുന്നതിന് വളരെയധികം സഹായിക്കും.

5. ഇന്‍ഫെക്ഷനുകള്‍ തടയാന്‍: ബാക്റ്റീരിയകള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുന്ന ഘടകങ്ങള്‍ ഇഞ്ചിയിലുണ്ട്. അതുകൊണ്ട് തന്നെ  ഇവ ശരീരത്തെ സംരക്ഷിക്കുകയും ശരീരത്തിന് ഒരു സമ്മര്‍ ഗ്ലോ തരുകയും ചെയ്തു.

click me!