മുന്തിരി കഴിച്ചാല്‍ ഈ ആറ് രോഗങ്ങളില്‍ നിന്നും രക്ഷപ്പെടാം

Published : Dec 20, 2017, 11:49 AM ISTUpdated : Oct 05, 2018, 01:16 AM IST
മുന്തിരി കഴിച്ചാല്‍ ഈ ആറ് രോഗങ്ങളില്‍ നിന്നും രക്ഷപ്പെടാം

Synopsis

വളളിയില്‍ പന്തലിച്ച് വളരുന്ന ഫലം. ആരോഗ്യസംരക്ഷണത്തിന് ഏറ്റവും നല്ല പഴങ്ങളിലൊന്നാണ് മുന്തിരി. വിറ്റാമിനുകളാല്‍ സമൃദ്ധമായ മുന്തിരി ആരോഗ്യത്തോടൊപ്പം സൗന്ദര്യവും നല്‍കും.

പല രോഗങ്ങളില്‍ നിന്നും രക്ഷിക്കാനുളള കഴിവും മുന്തിരിക്കുണ്ട്. മുന്തിരിയുടെ പ്രധാന ഗുണങ്ങള്‍ നോക്കാം.  

മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന പോളിഫെനോല്‍ എന്ന ആന്‍റി ഓക്‌സിഡന്റിന് വിവിധ കാന്‍സറുകളെ പ്രതിരോധിക്കാന്‍ കഴിയും. അന്നനാളം, ശ്വാസകോശം,പാന്‍ക്രിയാസ്,വായ,പ്രോസ്‌റ്റ്രേറ്റ് തുടങ്ങിയ ഭാഗങ്ങളിലുണ്ടാവുന്ന കാന്‍സറിനെ പ്രതിരോധിക്കാനും കുറയ്ക്കാനും മുന്തിരി സഹായിക്കും.

 

 

മുന്തിരിയിലെ ക്യുവര്‍സെറ്റിന്‍ എന്ന ഘടകത്തിന് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കഴിയും. ഈ ഘടകത്തിന് കാന്‍സറിനേയും പ്രതിരോധിക്കാന്‍ സാധിക്കും.മുന്തിരിയിലടങ്ങിയിരിക്കുന്ന പൊട്ടാസ്യത്തിന് ഹൃദയത്തിന് കൂടുതല്‍ ആരോഗ്യം പ്രദാനം ചെയ്യാന്‍ കഴിയും.

മുന്തിരിയിലടങ്ങിയിരിക്കുന്ന പൊട്ടാസ്യത്തിന് ഉയര്‍ന്ന രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ കഴിയും.  സ്‌ട്രോക്ക്,ഹൃദ്രോഗം എന്നിവ തടയാന്‍ ഇത് സഹായിക്കും. വൃക്കയില്‍ കല്ല് ഉണ്ടാവുന്നതും മുന്തിരി നിയന്ത്രിക്കും. 


മുതിര്‍ന്നവരിലുണ്ടാകുന്ന ടൈപ്പ്-II പ്രമേഹം തടയാന്‍ മുന്തിരിയുള്‍പ്പെടെ ചില പഴങ്ങള്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മുന്തിരി വൈനിലടങ്ങിയിട്ടുള്ള റിസ്‌വെറാട്രോള്‍ എന്ന ഘടകത്തിന് പ്രമേഹം മൂലമുണ്ടാകുന്ന ന്യൂറോപ്പതിയും റെറ്റിനോപ്പതിയും തടയാനുള്ളകഴിവുണ്ടെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 

 ജലാംശം കൂടുതലടങ്ങിയിരിക്കുന്ന മുന്തിരി ദിവസേന കഴിക്കുന്നത് ആമാശയ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്നു. ഇത് മലബന്ധം കുറയ്ക്കും. 

മുഖക്കുരു കുറയ്ക്കാനും വരാതെ തടയാനും മുന്തിരി സഹായിക്കും. ചുവന്ന മുന്തിരിയിലും വൈനിലും അടങ്ങിയിട്ടുള്ള റിസ്‌വെറാട്രോളിന് മുഖക്കുരു നിയന്ത്രിക്കാന്‍ കഴിവുണ്ട്. 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ഈ അഞ്ച് പാനീയങ്ങൾ വൃക്കയിലെ കല്ലുകൾ തടയാൻ സഹായിക്കും
തണുപ്പുകാലത്ത് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ തടയാൻ ആറ് വഴികൾ