
ഉപ്പ് കൂടുതൽ കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും. ഏതൊരു കറി ഉണ്ടാക്കിയാലും ആദ്യം നോക്കുന്നത് ഉപ്പ് തന്നെയാണ്.ഉപ്പ് കുറഞ്ഞാൽ പിന്നെ രുചി കാണുകയുമില്ല. ഭക്ഷണത്തിൽ ഉപ്പ് എത്രത്തോളം കുറയ്ക്കുന്നുവോ ശരീരത്തിന് അത്രത്തോളം നല്ലത്. ഉപ്പ് കൂടുതൽ കഴിക്കുന്നത് രക്തസമ്മർദ്ദം കൂട്ടും. ഉപ്പ് ഒഴിവാക്കിയാൽ ശരീരത്തിന്റെ ബാലൻസ് നിലനിർത്താൻ സഹായിക്കും.
ഉപ്പ് ഒഴിവാക്കിയാൽ മറ്റ് അസുഖങ്ങൾ വരാതെ സൂക്ഷിക്കാനാകും. ഉപ്പ് അധികം കഴിക്കുന്നത് ജലാംശം കുറയ്ക്കും. ഉപ്പ് കുറച്ചാൽ ജലാംശം നില നിര്‍ത്താനാകും. ഉപ്പ് അധികം കഴിച്ചാൽ തടി കൂടാം. തടി കുറയ്ക്കാൻ ശ്രമിക്കുന്നുവർ ഉപ്പ് ഒഴിവാക്കുന്നതാണ് നല്ലത്. ഉപ്പ് നിങ്ങളുടെ ശരീരത്തിന്റെ ക്ഷീണം വര്‍ദ്ധിപ്പിക്കും. ഉപ്പ് ഒഴിവാക്കിയാൽ ഊര്‍ജം കൂടുതല്‍ ലഭിക്കും.
ഉപ്പ് അധികം കഴിക്കുന്നത് ബിപി കൂട്ടാനിടവരും. ബിപി ശരിയായ തോതില്‍ നിയന്ത്രിച്ചു നിര്‍ത്തണമെങ്കില്‍ ഉപ്പു കുറയ്ക്കുന്നതാണ് നല്ലത്. വയറ്റിലെ ക്യാന്‍സര്‍, കിഡ്‌നി പ്രശ്‌നങ്ങള്‍ മറ്റു പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് ഉപ്പിന്റെ അമിത ഉപയോഗം വഴിയൊരുക്കും. ഇവയുടെ ആരോഗ്യത്തിന് ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക. ഉപ്പ് കൂടുതൽ കഴിക്കുന്നത് പക്ഷാഘാതം ഉണ്ടാകാനിടവരും.
ഉപ്പ് അധികം കഴിച്ചാൽ എല്ലുകളുടെ ആരോഗ്യത്തെ ദുര്‍ബലപ്പെടുത്തും. ഇത് ക്യാല്‍സ്യത്തിന്റെ അളവു കുറയ്ക്കും. എല്ലുതേയ്മാനം പോലുള്ള പ്രശ്‌നങ്ങള്‍ വരുത്തി വയ്ക്കും. ഉപ്പു കുറച്ചാല്‍ എല്ലുകളുടെ ആരോഗ്യം നില നിര്‍ത്താം. പ്രമേഹമുള്ളവർ ഉപ്പിട്ട ഭക്ഷണങ്ങൾ കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഉപ്പു കുറച്ചാല്‍ പ്രമേഹസാധ്യത കുറയും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam