
എല്ലാവിധ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പരിഹാരമാണ് എള്ള്. ദിവസവും എള്ള് കഴിച്ചാലുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് പലർക്കും അറിയില്ല. പ്രമേഹമുള്ളവർ ഉറപ്പായും എള്ള് കഴിച്ചിരിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ എള്ളിനാകും. എള്ളില്‍ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. അത് പോലെ തന്നെയാണ് ധാരാളം അമിനോ അമ്ലങ്ങളും എള്ളിൽ അടങ്ങിയിട്ടുണ്ട്.
പ്രോട്ടീന്റെ കുറവുമൂലം ഉണ്ടാകുന്ന എല്ലാത്തരം രോഗങ്ങള്‍ക്കും എള്ള് ഉത്തമമാണ്. ക്യാന്‍സറിനെ ചെറുക്കാന്‍ സഹായിക്കുന്ന ലിഗ്നിന്‍ എന്ന ധാതുവും ഇതില്‍ ധാരാളമുണ്ട്.എള്ളരച്ച് പഞ്ചസാരയും ചേര്‍ത്ത് പാലില്‍ കലക്കി കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. വാതസംബന്ധമായ അസുഖങ്ങൾക്ക് എള്ള് ഉത്തമമാണ്.അൾസർ തടയാൻ എള്ള് സഹായിക്കും. സ്ത്രീകള്‍ ആര്‍ത്തവത്തിനു ഒരാഴ്ച മുന്‍പ് എള്ള് വറുത്ത് പൊടിച്ച് ഓരോ ടീസ്പൂണ്‍ കഴിച്ചാല്‍ വയറുവേദന ഇല്ലാതാകും. ചര്‍മ്മത്തിന് മുഖകാന്തി വര്‍ദ്ധിപ്പിക്കാന്‍ എള്ള് നെല്ലിക്ക ചേര്‍ത്ത് പൊടിച്ച് തേനില്‍ ചാലിച്ച് മുഖത്തു പുരട്ടുക.
ബുദ്ധി വികാസത്തിനും, കഫം, പിത്തം എന്നിവ ഇല്ലാതാക്കാനും എള്ള് കഴിക്കുന്നത് ഗുണം ചെയ്യും.കുട്ടികള്‍ക്ക് എള്ള് ഭക്ഷണവിഭവങ്ങളില്‍ ചേര്‍ത്ത് നൽകുന്നത് നല്ലതാണ്. ശരീരത്തിന് ബലവും പുഷ്ടിയും ലഭിക്കും. ഗുണങ്ങള്‍ ഞരമ്പിനെ പുഷ്ടിപ്പെടുത്താനും, വ്രണങ്ങള്‍ ഇല്ലാതാക്കാനും സഹായിക്കും. എള്ള് മുടിക്ക് മിനുസവും കറുപ്പും നല്‍കും. തൊണ്ടവേദന വായയുടെയും തൊണ്ടയുടെയും രോഗങ്ങള്‍ക്ക് എള്ള് പ്രതിവിധിയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam