വൻകുടൽ ക്യാൻസർ : ചെറുപ്പക്കാർ അവഗണിക്കാൻ പാടില്ലാത്ത അഞ്ച് മലവിസർജ്ജന മാറ്റങ്ങൾ
വൻകുടൽ ക്യാൻസർ ബാധിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. വൻകുടലിൽ ആരംഭിക്കുന്ന ഒരു തരം ക്യാൻസറാണ് വൻകുടൽ ക്യാൻസർ.

വൻകുടൽ ക്യാൻസർ ബാധിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്.
വൻകുടലിൽ ആരംഭിക്കുന്ന ഒരു തരം ക്യാൻസറാണ് വൻകുടൽ ക്യാൻസർ. സാധാരണയായി പോളിപ്‌സ് എന്നറിയപ്പെടുന്ന ചെറിയ ക്യാൻസർ അല്ലാത്ത കോശങ്ങളുടെ കൂട്ടങ്ങളായി അവ ആരംഭിക്കുന്നു. കാലക്രമേണ, ഈ പോളിപ്‌സുകളിൽ ചിലത് ക്യാൻസറായി മാറിയേക്കാം. അവ പലപ്പോഴും സാവധാനത്തിൽ വികസിക്കുകയും തുടക്കത്തിൽ ലക്ഷണങ്ങളൊന്നും കാണിക്കാതിരിക്കുകയും ചെയ്യും.
വൻകുടൽ ക്യാൻസർ : ചെറുപ്പക്കാർ അവഗണിക്കാൻ പാടില്ലാത്ത അഞ്ച് മലവിസർജ്ജന മാറ്റങ്ങൾ
1990 മുതൽ 50 വയസ്സിന് താഴെയുള്ള അമേരിക്കക്കാരിൽ ക്യാൻസർ മരണങ്ങൾ 44 ശതമാനം കുറഞ്ഞു എന്നാണ് 2026-ൽ അമേരിക്കൻ ക്യാൻസർ സൊസൈറ്റി (ACS) നടത്തിയ റിപ്പോർട്ടിൽ പറയുന്നു. മെച്ചപ്പെട്ട ചികിത്സകളും പുകവലി കുറച്ചതും ഇതിന് പ്രധാന കാരണമാണ്. എന്നിരുന്നാലും, വൻകുടൽ ക്യാൻസർ നിരക്ക് വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്.
മലവിസർജ്ജനത്തിലെ ചില മാറ്റങ്ങൾ വൻകുടൽ ക്യാൻസറിന്റെ ചില ലക്ഷണങ്ങളാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
ശ്വാസകോശം, സ്തന, മസ്തിഷ്ക അർബുദങ്ങൾ മൂലമുള്ള മരണങ്ങൾ കുറയുമ്പോൾ വൻകുടൽ ക്യാൻസർ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. മലവിസർജ്ജനത്തിലെ ചില മാറ്റങ്ങൾ വൻകുടൽ ക്യാൻസറിന്റെ ചില ലക്ഷണങ്ങളാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
വിട്ടുമാറാത്ത വയറുവേദന നിങ്ങൾക്ക് എപ്പോഴെങ്കിലും അനുഭവപ്പെട്ടിട്ടുണ്ടോ?
വിട്ടുമാറാത്ത വയറുവേദന നിങ്ങൾക്ക് എപ്പോഴെങ്കിലും അനുഭവപ്പെട്ടിട്ടുണ്ടോ? സമ്മർദ്ദം മൂലമോ നിങ്ങൾ കഴിക്കുന്ന ഭക്ഷണക്രമം മൂലമോ ഇടയ്ക്കിടെ വയറുവേദന ഉണ്ടാകാമെങ്കിലും, തുടർച്ചയായ വേദന, ശ്രദ്ധിക്കേണ്ടതുണ്ട്. സ്ഥിരമായ വയറുവേദന വൻകുടൽ ക്യാൻസറിന്റെ ചില ലക്ഷണമായി വിദഗ്ധർ പറയുന്നു.
മലാശയത്തിൽ നിന്നുള്ള രക്തസ്രാവം വൻകുടൽ ക്യാൻസറിന്റെ ലക്ഷണമാണ്.
മലാശയത്തിൽ നിന്നുള്ള രക്തസ്രാവം വൻകുടൽ ക്യാൻസറിന്റെ ലക്ഷണമാണ്. മലവിസർജ്ജനത്തിനുശേഷം രക്തം കണ്ടാൽ നിസാരമായി കാണരുത്. കൂടാതെ, എത്ര തവണ മലവിസർജ്ജനം നടക്കുന്നു എന്നതിലോ വയറിളക്കം അല്ലെങ്കിൽ മലബന്ധം എന്നിവയിലെ മാറ്റങ്ങൾ ഇവയെല്ലാം തന്നെ ശ്രദ്ധിക്കേണ്ടതാണ്.
അപ്രതീക്ഷിതമായി ശരീരഭാരം കുറയുന്നതാണ് മറ്റൊരു ലക്ഷണം
അപ്രതീക്ഷിതമായി ശരീരഭാരം കുറയുന്നതാണ് മറ്റൊരു ലക്ഷണം. സാധാരണ ഭക്ഷണം കഴിച്ചാലും ക്യാൻസർ കോശങ്ങൾ ശരീരത്തിൽ നിന്ന് ഗണ്യമായ ഊർജ്ജം ആഗിരണം ചെയ്യുമെന്നും അതുവഴി ശരീരഭാരം കുറയും. ശ്രമിക്കാതെ തന്നെ ശരീരഭാരം കുറയുന്നത് വൻകുടൽ ക്യാൻസറിന്റെ ലക്ഷണമാണ്. ഭക്ഷണക്രമത്തിലോ വ്യായാമ ദിനചര്യയിലോ മാറ്റം വരുത്താതെ ഭാരം കുറയുന്നത് ശ്രദ്ധയിൽപ്പെട്ടാൽ നിങ്ങൾ തീർച്ചയായും ഡോക്ടറെ കണേണ്ടതാണ്.
വൻകുടൽ ക്യാൻസർ ആന്തരിക രക്തസ്രാവത്തിന് കാരണമാകും.
നിങ്ങൾക്ക് എപ്പോഴും ക്ഷീണം തോന്നുന്നുണ്ടോ? നിങ്ങൾ നിരന്തരം ക്ഷീണിതനാണെങ്കിൽ കൂടുതൽ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടത് പ്രധാനമാണ്. വൻകുടൽ ക്യാൻസർ ആന്തരിക രക്തസ്രാവത്തിന് കാരണമാകും. ഇത് രക്തത്തിലെ അളവ് കുറയ്ക്കുകയും നിരന്തരമായ ക്ഷീണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
ദീർഘകാല മലബന്ധം അല്ലെങ്കിൽ പെട്ടെന്നുള്ള വയറിളക്കമാണ് മറ്റൊരു ലക്ഷണം
ദീർഘകാല മലബന്ധം അല്ലെങ്കിൽ പെട്ടെന്നുള്ള വയറിളക്കം പോലുള്ള മലവിസർജ്ജന ശീലങ്ങളിൽ നീണ്ടുനിൽക്കുന്ന മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ, ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. ഒരു ട്യൂമർ തടസ്സത്തിന് കാരണമാകും. അതിന്റെ ഫലമായി മലബന്ധം അല്ലെങ്കിൽ അനിയന്ത്രിതമായ മലവിസർജ്ജനം ഉണ്ടാകാം. ഇത് വയറിളക്കത്തിലേക്ക് നയിച്ചേക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

