
ഇന്ത്യയിൽ വ്യാപകമായി കാണപ്പെടുന്ന തുളസിക്ക് ഹിന്ദുമതവിശ്വാസത്തിൽ വിശുദ്ധ പദവിയുള്ളതിനപ്പുറം പുരാതന ആയൂർവേദ ചികിത്സയിലും പ്രാധാന്യമുള്ളതാണ്. പച്ച നിറത്തിലുള്ള ലക്ഷ്മി തുളസി എന്നും പച്ച നിറത്തിലുള്ള ലക്ഷ്മി തുളസി, ധൂമ നിറത്തിലുള്ള കൃഷ്ണ തുളസി എന്നിങ്ങനെ തുളസി രണ്ട് ഇനങ്ങളിലാണ് കാണപ്പെടുന്നത്.
തുളസി ഏറ്റവും ഉപകാരപ്പെട്ട ചെടികളിൽ ഒന്നാണ്. രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുന്നതും, പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതും, ബാക്ടീരിയ, വൈറൽ അണുബാധുകളെ നേരിടാനും വിവിധ മുടി, ചർമ്മ രോഗങ്ങളെ പ്രതിരോധിക്കാനും തുളസി സിദ്ധൗഷധമാണ്. ആയുർവേദം, പ്രകൃതി ചികിത്സ എന്നിവയ്ക്ക് തുളസി പ്രധാനമാണ്.
വിവിധ അസുഖങ്ങൾക്കായി ഉപയോഗിക്കുന്ന ഒട്ടേറെ എണ്ണകളിൽ തുളസിയിലയുടെ സാന്നിധ്യം അനിവാര്യമാണ്. തുളസിയിലയിൽ കാണുന്ന എണ്ണയുടെ അംശം നമ്മുടെ ശ്വസന വ്യവസ്ഥകളിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നവയാണ്. പ്രമേഹത്തെ ലഘൂകരിക്കുന്നതിനും, ഉയർന്ന രക്തസമ്മർദ്ദം കുറക്കാനും ഇത് സഹായിക്കും.
തുളസിയിൽ കാണുന്ന ലിനോലേക് ആസിഡ് ചർമത്തിന് ഗുണകരമാണ്. തുളസിക്ക് അലർജിക്കും അണുബാധക്കും എതിരെ പ്രവർത്തിക്കാൻ കഴിയുന്നു. തുളസി പേസ്റ്റ്, പൊടി എന്നിവയും ഒട്ടേറെ സൗന്ദര്യവർധക വസ്തുക്കളും ഇത് ഉപയോഗിച്ച് ഉണ്ടാക്കുന്നു. വേപ്പ്, മഞ്ഞൾ, തുളസി എന്നിവ ചേർത്ത് മുഖക്കുരു സാധ്യതയെ പ്രതിരോധിക്കാം.
വീട്ടിലെ പ്രതിവിധി:
അസുഖങ്ങൾ വരുമ്പോള് വീട്ടിൽ നടത്തുന്ന പ്രതിവിധികളിൽ മുന്നിലാണ് തുളസി. പതിവ് പനി മുതൽ മാരകമായ, ബാക്ടീരിയ, വൈറൽ അണുബാധകൾ വരെ ചിലപ്പോൾ - തുളസി ഉപയോഗിച്ച് ചികിത്സിക്കാൻ ഒരു പരിധി വരെ സഹായിക്കുന്നു. മിക്ക രോഗങ്ങൾക്കും തുളസിയിൽ പ്രതിവിധിയുണ്ട്.
തുളസിയിലയിട്ടു തിളപ്പിച്ച വെള്ളത്തിൽ രണ്ട് ഗ്രാം കുരുമുളക് പൊടി ചേർത്തുകഴിക്കുന്നത് പ്രതിരോധ ശേഷി വർധിപ്പിക്കും. ഡെങ്കിപ്പനിയിൽ നിന്നു വേഗത്തിൽ മോചനം നേടാനും തുളസി സഹായിക്കുന്നു. ഇഞ്ചി, തുളസിയില, ചൂടുവെള്ളം, തുളസി ഇല, കുരുമുളക് പൊടി എന്നിവ ചൂടുവെള്ളത്തിൽ ചേർത്തുകഴിക്കുന്നതും രോഗപ്രതിരോധത്തിന് സഹായിക്കും. ഇതിന് പുറമെ തുളസിയുടെ വൈദ്യശാസ്ത്ര പ്രാധാന്യങ്ങൾ ചുവടെ:
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam