
ഒരു കാലിന് മേൽ മറ്റേ കാൽ കയറ്റി ഇരിക്കുന്നവരുണ്ട്. എന്നാൽ ഇങ്ങനെ ഇരിക്കുന്നത് ആരോഗ്യത്തെ ഹാനികരമായി ബാധിക്കുമെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇത് രക്തസമ്മര്‍ദ്ദം കൂട്ടാനിടയാക്കുമത്രെ. ഏറെ നേര ഇങ്ങനെ ഇരിക്കുമ്പോള്‍ രക്തസമ്മര്‍ദ്ദം കൂടുകയും നാഡികള്‍ക്ക് സമ്മര്‍ദ്ദമേറുകയും ചെയ്യുന്നു. ചിലരിലെങ്കിലും ഇത് നാഡികള്‍ സ്തംഭനവും അതുവഴി മസ്‌തിഷ്‌ക്കാഘാതവും ഉണ്ടാകാൻ സാധ്യത കൂട്ടുന്നു. അതുപോലെ രക്തയോട്ടത്തിന്റെ വേഗം കുറയാനും ഇത് കാരണമാകും. ഇതിലൂടെ കാലുകള്‍ക്കും കൈകള്‍ക്കും തളര്‍ച്ച അനുഭവപ്പെടാനും ഇടയാകും. ഏറെനേരം കാലിനുമേൽ കാൽ കയറ്റിയിരുന്നാൽ, ഇടുപ്പ് വേദന അനുഭവപ്പെടാൻ കാരണമാകും. ഇടുപ്പിലെ ആന്തരിക-ബാഹ്യ പേശികളെ ഇത് ഹാനികരമായി ബാധിക്കും. വെരിക്കോസ് വെയിൻ എന്ന അസുഖം വരാനുള്ള സാധ്യത കൂടുതലാക്കുകയും ചെയ്യും. ഔദ്യോഗികമായും വ്യക്തിപരമായുമുള്ള സന്ദര്‍ഭങ്ങളിൽ നേരെ ഇരിക്കാൻ ശീലിക്കുക. ശരീരം നിവര്‍ന്ന് കാൽ രണ്ടും മുന്നിട്ടിട്ട് ആയാസരഹിതമായി ഇരിക്കാൻ ശീലിച്ചാൽ അത് നിങ്ങളുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam