വത്തക്ക ആള്‍ ചില്ലറക്കാരനല്ല; തണ്ണിമത്തന്‍റെ ഈ ഗുണങ്ങള്‍ നോക്കൂ

Web Desk |  
Published : Mar 30, 2018, 08:00 PM ISTUpdated : Jun 08, 2018, 05:49 PM IST
വത്തക്ക ആള്‍ ചില്ലറക്കാരനല്ല; തണ്ണിമത്തന്‍റെ ഈ ഗുണങ്ങള്‍ നോക്കൂ

Synopsis

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്ന ഒന്നാണ് വത്തക്ക അധവ തണ്ണിമത്തന്‍. 

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്ന ഒന്നാണ് വത്തക്ക അധവ തണ്ണിമത്തന്‍. തണ്ണിമത്തന്‍ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. തണ്ണിമത്തന്‍റെ ഉള്ളിലെ ചുവന്നഭാഗം കഴിക്കാനാണ് എല്ലാവര്‍ക്കും ഇഷ്ടം. മധുരക്കുറവാണെന്ന കാരണത്താല്‍ തൊലിയോടു ചേര്‍ന്നുള്ള വെള്ളഭാഗം ഒഴിവാക്കി ചുവന്നതു മാത്രം മുറിച്ചെടുത്തു കഴിക്കുന്നവരാണു കൂടുതലും.

എന്നാല്‍ മധുരമില്ലെങ്കിലും ഈ വെള്ളഭാഗം കളയരുത്. ഇതു കൂട്ടിവേണം കഴിക്കാന്‍. ഇങ്ങനെ കഴിക്കുന്നതു നിരവധി ആരോഗ്യഗുണങ്ങള്‍ ലഭിക്കാന്‍ ഇടയാക്കും. 

  • തണ്ണിമത്തന്‍റെ തോണ്ടോടു ചേര്‍ന്ന വെള്ള നിറത്തിലുള്ള ഭാഗം കഴിക്കുന്നതു കിഡ്‌നിയുടെ സുഖമമായ പ്രവര്‍ത്തനങ്ങള്‍ക്കു സഹായിക്കും.
  • ഹൈ ബിപിയുള്ളവര്‍ ഇതു കഴിക്കുന്നതു ബിപി നിയന്ത്രിച്ചു നിര്‍ത്താന്‍ നല്ലതാണ്. 
  • തണ്ണിമത്തന്‍റെ ഈ ഭാഗത്തില്‍ വൈറ്റമിന്‍ സി, വൈറ്റമിന്‍ ബി6, വൈറ്റമിന്‍ എ, മഗ്നീഷ്യം, സിങ്ക്, പൊട്ടാസ്യം എന്നിവ അടങ്ങിട്ടുണ്ട്. 
  • ധാരാളം ഫൈബര്‍ അടങ്ങിയ തണ്ണിമത്തന്‍ കഴിക്കുന്നതു ദഹനം സുഖമമാക്കാന്‍ സഹായിക്കും. 

മുഖസൗന്ദര്യത്തിനും തണ്ണിമത്തന്‍ 

മുഖസൗന്ദര്യത്തിനും ഉത്തമമാണ് തണ്ണിമത്തന്‍. തണ്ണിമത്തനില്‍ 99% ശതമാനവും വെളളമാണ്. അത് ചര്‍മത്തിന് ഏറ്റവും മികച്ചതാണ്. വാടിയ ചർമത്തിന് നവേന്മേഷം പകരാൻ തണ്ണിമത്തന് കഴിയും. തണ്ണിമത്തന്‍ കഴിക്കുന്നതും ജ്യൂസ് കുടിക്കുന്നതും മുഖത്ത് തേക്കുന്നതും ചര്‍മത്തിന് നല്ലതാണ്. 

 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

തണുപ്പുകാലത്ത് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ തടയാൻ ആറ് വഴികൾ
കക്ഷത്തിലെ കറുപ്പ് നിറം മാറ്റാം; ഈ പ്രകൃതിദത്ത വഴികൾ പരീക്ഷിച്ചു നോക്കൂ