ഫാറ്റി ലിവർ കുറയ്ക്കാൻ ദിവസവും കഴിക്കേണ്ട ഭക്ഷണങ്ങൾ
ഫാറ്റി ലിവർ ഇന്ന് മിക്ക ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ്. പൊണ്ണത്തടി, ഇൻസുലിൻ സംവേദനക്ഷമത കുറയുക, ഉയർന്ന കൊളസ്‌ട്രോൾ എന്നിവ മൂലം കരളിന്റെ കോശങ്ങളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നു. ഫാറ്റി ലിവർ കുറയ്ക്കാൻ ദിവസവും ഇവ ഡയറ്റിൽ ഉൾപ്പെടുത്തൂ.
16

Image Credit : Pixabay
ബ്ലാക്ക് കോഫി
ബ്ലാക്ക് കോഫിയിൽ ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് കരളിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു.
26
Image Credit : Getty
പയർവർഗ്ഗങ്ങൾ
പയർവർഗ്ഗങ്ങളിൽ ധാരാളം ഫൈബറും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ദിവസവും ഇത് കഴിക്കുന്നത് നിങ്ങളുടെ കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
36
Image Credit : our own
എക്സ്ട്രാ വെർജിൻ ഒലീവ് ഓയിൽ
ആരോഗ്യകരമായ കൊഴുപ്പും ആന്റിഓക്സിഡന്റുകളും ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഫാറ്റി ലിവർ രോഗം തടയാൻ ഇത് നല്ലതാണ്.
46
Image Credit : Getty
കൊഴുപ്പടങ്ങിയ മത്സ്യങ്ങൾ
സാൽമൺ, മത്തി തുടങ്ങിയ മത്സ്യങ്ങളിൽ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് വീക്കം തടയാൻ സഹായിക്കുന്നു.
56
Image Credit : istock
ഇലക്കറികൾ
ഇലക്കറികളിൽ ധാരാളം ഫൈബറും, ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നു.
66
Image Credit : Getty
ബെറീസ്
സ്ട്രോബെറി, ബ്ലൂബെറി തുടങ്ങിയവയിൽ ധാരാളം ഫൈബറും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്.
Latest Videos

