ബ്രേക്ക്ഫാസ്റ്റിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട 3 ഭക്ഷണങ്ങൾ

Published : Feb 23, 2019, 08:59 AM ISTUpdated : Feb 23, 2019, 09:13 AM IST
ബ്രേക്ക്ഫാസ്റ്റിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട 3 ഭക്ഷണങ്ങൾ

Synopsis

ബ്രേക്ക്ഫാസ്റ്റില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങളിലൊന്നാണ് മുട്ട. മുട്ടയുടെ വെള്ളയില്‍ റൈബോഫ്ളാവിന്‍, വിറ്റാമിന്‍ ബി 2 എന്നീ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. അത് ശരീരത്തിന് കൂടുതല്‍ ഉന്മേഷം നല്‍കുന്നു. രാവിലെ പ്രഭാതഭക്ഷണത്തില്‍ ഒരു മുട്ട ഉള്‍പ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു. 

ബ്രേക്ക്ഫാസ്റ്റ് മുടക്കുന്ന നിരവധി പേരെ കണ്ടിട്ടുണ്ട്. അത് നല്ല ശീലമല്ല. പോഷക​ഗുണമുള്ള ഭക്ഷണങ്ങളാണ് ബ്രേക്ക് ഫാസ്റ്റിൽ ഉൾപ്പെടുത്തേണ്ടത്. ഇഡ്ഡലി, ദോശ, പുട്ട്, ബ്രഡ് പോലുള്ള വിഭവങ്ങളാണ് നമ്മള്‍ ബ്രേക്ക് ഫാസ്റ്റില്‍ ഉള്‍പ്പെടുത്താറുള്ളത്. ബ്രേക്ക് ഫാസ്റ്റിൽ ഇഡ്ഡലി, ദോശ, ഇതൊന്നും കൂടാതെ പ്രധാനമായി ഉൾപ്പെടുത്തേണ്ട മൂന്ന് ഭക്ഷണങ്ങളുണ്ട്....

മുട്ട...

ബ്രേക്ക് ഫാസ്റ്റില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങളിലൊന്നാണ് മുട്ട. മുട്ടയുടെ വെള്ളയില്‍ റൈബോഫ്ളാവിന്‍, വിറ്റാമിന്‍ ബി 2 എന്നീ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. അത് ശരീരത്തിന് കൂടുതല്‍ ഉന്മേഷം നല്‍കുന്നു. രാവിലെ പ്രഭാതഭക്ഷണത്തില്‍ ഒരു മുട്ട ഉള്‍പ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ മുട്ട കഴിക്കുന്നത് ഏറെ നല്ലതാണെന്നാണ് വി​ദ​ഗ്ധര്‍ പറയുന്നത്. 3 മുട്ടയില്‍ 20 ​ഗ്രാം പ്രോട്ടീനാണ് അടങ്ങിയിട്ടുള്ളത്.

തെെര്...

ഉച്ചയൂണിലാണ് മിക്കവരും തെെര് ഉള്‍പ്പെടുത്തുന്നത്. ഉച്ചയ്ക്ക് മാത്രമല്ല ഇനി മുതല്‍ ബ്രേക്ക് ഫാസ്റ്റിലും തെെര് ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. കാത്സ്യവും പ്രോട്ടീനും ധാരാളം അടങ്ങിയ തെെര് വിശപ്പ് കുറയ്ക്കാനും ദഹനസംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാനും സഹായിക്കുന്നു. ശരീരത്തിലെ മെറ്റബോളിസം കൂട്ടാന്‍ തെെര് കഴിക്കുന്നത് ​ഗുണം ചെയ്യുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. ശരീരത്തിലെ ഫോസ്ഫറസിനെ ആഗീരണം ചെയ്യാനും സഹായിക്കുന്നു. തൈര് കോശജ്വലന ലക്ഷണങ്ങള്‍ കുറയ്ക്കുകയും ഏത് കഠിന ആഹാരത്തെയും ദഹിപ്പിക്കുകയും ചെയ്യുന്നു.

നട്സ്...

പ്രഭാതഭക്ഷണം കഴിച്ച്‌ കഴി‍ഞ്ഞ് രണ്ടോ മൂന്നോ നട്സ് കഴിക്കുന്നത് ഇനി മുതല്‍ ശീലമാക്കുക. നട്സ് രാവിലെ കഴിക്കുന്നത് ഭക്ഷണം ദഹിക്കുന്നത് എളുപ്പത്തിലാക്കുന്നു. ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാനും നട്സ് വളരെ നല്ലതാണെന്നാണ് വിദ​ഗ്ധര്‍ പറയുന്നത്. 28 ​​ഗ്രാം ബദാമില്‍ 129 കലോറിയാണ് അടങ്ങിയിട്ടുള്ളത്. ഹൃദയാരോഗ്യത്തിന് ഏറ്റവും മികച്ച ഒന്നാണ് അണ്ടിപരിപ്പ്. അണ്ടിപരിപ്പില്‍ ധാരാളം ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്.


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാത്രിയിൽ നന്നായി ഉറങ്ങാൻ പറ്റുന്നില്ലേ? ഇവ ഡയറ്റിൽ ഉൾപ്പെടുത്തൂ
ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ