പുരുഷ സൗന്ദര്യത്തിന് 9 വഴികള്‍

By Vipin PanappuzhaFirst Published Feb 17, 2017, 1:50 AM IST
Highlights

പുരുഷന്മാര്‍ സൗന്ദര്യകാര്യങ്ങളില്‍ ശ്രദ്ധ ചെലുത്താറില്ലെന്നാണ് പൊതുവില്‍ പറയാറ്. പ്രത്യേകിച്ച് ചര്‍മ്മ സംരക്ഷണം. സ്ത്രീകളുടെ ചര്‍മ്മം വളരെ മൃദുവാണ്. പുരുഷന്മാരുടേത് കുറച്ചു കൂടി കടുത്തതും അതു കൊണ്ടു തന്നെ സ്ത്രീകള്‍ ഉപയോഗിക്കുന്ന ക്രീമുകള്‍ പുരുഷന്മാര്‍ക്ക് പ്രയോജനം ചെയ്യില്ല. പുരുഷന്മാരുടെ സൗന്ദര്യ കാര്യങ്ങളില്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഇങ്ങനത്തെ പല കാര്യങ്ങളും ഉണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം.

ഷേവ് ചെയ്യുന്നതിന് മുന്‍പ് മുഖം നന്നായി വൃത്തിയാക്കണം. ഷേവ് ചെയ്തതിന് ശേഷം തണുത്ത വെള്ളത്തില്‍ മുഖം നന്നായി കഴുകണം. ഷേവിംഗ് ക്രിം ഉപയോഗിച്ച് ഷേവ് ചെയ്യുന്നതിന് മുന്‍പ് മുഖം മസാജ് ചെയ്യുന്നതും നല്ലതാണ്.

സൂര്യന്‍റെ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് മുഖം സംരക്ഷിക്കുന്നതിന് മോയ്ചുറൈസിംഗ് ക്രീം ഉപയോഗിക്കാവുന്നതാണ്.

ശരീരത്തെ നിര്‍ജ്ജലീകരണ അവസ്ഥയിലാക്കരുത്. ഇത് ചര്‍മ്മം വരളുന്നതിന് കാരണമാകും. എല്ലാ ദിവസവും രണ്ടോ മൂന്നോ ലിറ്റര്‍ വെള്ളം കുടിയ്ക്കുക.

വിശ്രമം അത്യാവശ്യമായ കാര്യമാണ്. ദിവസവും കുറഞ്ഞത് ഏഴ് മണിക്കൂറെങ്കിലും ഉറങ്ങണം

പഞ്ചസാരയും നാരങ്ങയും ചേര്‍ന്ന മിശ്രിതം മുഖത്ത് പുരട്ടി മസാജ് ചെയ്യുന്നത് മുഖത്തെ വരണ്ട ചര്‍മ്മത്തില്‍ നിന്ന് രക്ഷ നേടാന്‍ സഹായിക്കുന്നു. 

പുറത്ത് പോകുമ്പോള്‍ സണ്‍ഗ്ലാസ് ഉപയോഗിക്കുന്നത് കണ്ണിന് ചുറ്റും കറുപ്പ് നിറം ഉണ്ടാകുന്നതിനെ തടയുന്നു. 

പല ആളുകളും പ്രധാനമായും പറയുന്നൊരു കാര്യമാണ് മുടി കൊഴിച്ചില്‍. ചൂടുള്ള എണ്ണ ഉപയോഗിച്ച് ആഴ്ചയില്‍ ഒരു ദിവസം തല മസാജ് ചെയ്യുന്നത് മുടി കൊഴിച്ചിലിനെ തടയുന്നു.

ചുണ്ടുകള്‍ വരളുന്നതിന് ബട്ടര്‍ തേയ്ക്കാം.

ശുദ്ധമായ വെള്ളത്തില്‍ രാത്രി അരമണിക്കൂര്‍ കാല്‍ മുക്കി വെയ്ക്കുകയാണെങ്കില്‍ കാലുകളുടെ സൗന്ദര്യം വര്‍ദ്ധിക്കും.

click me!