ഗർഭനിരോധന ഗുളികകൾ കഴിക്കുന്നവർ സൂക്ഷിക്കുക; പഠനം പറയുന്നതിങ്ങനെ

Published : Dec 18, 2018, 02:10 PM ISTUpdated : Dec 18, 2018, 02:14 PM IST
ഗർഭനിരോധന ഗുളികകൾ കഴിക്കുന്നവർ സൂക്ഷിക്കുക; പഠനം പറയുന്നതിങ്ങനെ

Synopsis

ഗർഭനിരോധന ഗുളികകളുടെ ഉപയോഗം മൂലം തല​ച്ചോറിൽ സ്​​​ട്രോക്കുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന്​ പഠനം. ഗുളികകളുടെ ഉപയോഗം രക്​തസമ്മർദ്ദം വർധിപ്പിക്കുകയും രക്​തം കട്ടപിടിക്കുന്നതിന്​ ഇടയാക്കുകയും ചെയ്യും. രക്​തക്കുഴലുകളിൽ ഉണ്ടാകുന്ന ഇൗ തടസം മൂലം തലച്ചോറിലേക്ക്​ ആവശ്യത്തിന്​ രക്​തം ലഭിക്കാതെ സ്​​ട്രോക്കിന്​ കാരണമാകുമെന്നും പഠനത്തിൽ പറയുന്നു.

പലതരത്തിലുള്ള ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഇന്ന് നിലവിലുണ്ട്. ഇവയില്‍ വളരെ സാധാരണമായി ഉപയോഗിക്കുന്നവയാണ് ഗര്‍ഭനിരോധന ഗുളികകള്‍. ​ഗർഭനിരോധന ​ഗുളിക കഴിച്ചാലുള്ള ദോഷവശങ്ങളെ പറ്റി മിക്കവർക്കും അറിയില്ലെന്നതാണ് വാസ്തവം. ഗർഭനിരോധന ഗുളികകളുടെ ഉപയോഗം മൂലം തല​ച്ചോറിൽ സ്​​​ട്രോക്കുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന്​ പഠനം. ഗുളികകളുടെ ഉപയോഗം രക്​തസമ്മർദ്ദം വർധിപ്പിക്കുകയും രക്​തം കട്ടപിടിക്കുന്നതിന്​ ഇടയാക്കുകയും ചെയ്യും. രക്​തക്കുഴലുകളിൽ ഉണ്ടാകുന്ന ഇൗ തടസം മൂലം തലച്ചോറിലേക്ക്​ ആവശ്യത്തിന്​ രക്​തം ലഭിക്കാതെ സ്​​ട്രോക്കിന്​ കാരണമാകുമെന്നും പഠനത്തിൽ പറയുന്നു.

 ലയോള യൂണിവേഴ്സിറ്റിയിലെ ​സ്​ട്രോക്ക്​ വിദഗ്​ധരാണ് പഠനം നടത്തിയത്. രക്​തസമ്മർദം പ്രശ്നമുള്ളവർ, പുകവലിക്കുന്നവർ, മൈഗ്രേൻ ബാധിതർ എന്നിവർക്കും ഗർഭനിരോധന ഗുളികകൾ കഴിക്കുന്നത് മൂലം തലച്ചോറിൽ സ്​ട്രോക്ക്​ വരാൻ സാധ്യത കൂടുതലാണ്​. ഗര്‍ഭനിരോധന ​ഗുളിക കഴിക്കുന്നതിനെക്കാൾ മറ്റ്​ ഗർഭനിരോധന മാർഗങ്ങൾ സ്വീകരിക്കുകയാണ് നല്ലതെന്ന് ​ഗവേഷകർ പറയുന്നു​​. മെഡ്​ലിങ്ക്​ ന്യൂറോളജി എന്ന ജേണലിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗർഭനിരോധന ഗുളികകൾ ഉപയോഗിക്കുന്ന സ്ത്രീകൾക്ക് സ്തനാർബുദം വരാനുള്ള സാധ്യതയും കൂടുതലാണെന്ന് മിക്ക പഠനങ്ങളിലും പറയുന്നു. 
 

 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹെൽത്തി മഖാന സാലഡ് എളുപ്പം തയ്യാറാക്കാം
കരളിനെ നശിപ്പിക്കുന്ന ഏഴ് ഭക്ഷണങ്ങൾ