ദിവസം മുഴുവന്‍ ഉന്മേഷത്തോടെയിരിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങൾ

By Web TeamFirst Published Dec 18, 2018, 11:40 AM IST
Highlights

മനസും ശരീരവും ആരോ​ഗ്യത്തോടെയിരിക്കാൻ പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കുകയാണ് പ്രധാനമായി വേണ്ടത്. പച്ചക്കറികൾ, പഴവർ​ഗങ്ങൾ എന്നിവ ധാരാളം കഴിക്കുക. ദിവസവും കുറ‍ഞ്ഞത് 12 ​ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. ഉദരസംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും മൂത്രാശയ അണുബാധ പോലുള്ള പ്രശ്നങ്ങൾ അകറ്റാനും വെള്ളം സഹായിക്കും. 

ജോലി തിരക്കിനിടയിൽ പോഷക​ഗുണമുള്ള ഭക്ഷണം കഴിക്കാൻ പോലും പലർക്കും സമയമില്ല. തെറ്റായ ഭക്ഷണരീതി നിരവധി ആരോ​ഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. ഫാസ്റ്റ് ഫുഡാണ് ഇന്ന് കൂടുതൽ പേരും കഴിക്കുന്നത്. ഫാസറ്റ് ഫുഡ് ശരീരത്തിന് കൂടുതൽ ദോഷം ചെയ്യും.

പൊണ്ണത്തടി, പ്രമേഹം, കൊളസ്ട്രോൾ പോലുള്ള പ്രശ്നങ്ങൾ പിടിപെടാം. അസുഖങ്ങൾ വരാതെ നോക്കാനും ദിവസം മുഴുവൻ എനർജിയോടെയി‌രിക്കാനും ആരോ​ഗ്യകരമായ ഭക്ഷണക്രമം ശീലമാക്കുകയാണ് വേണ്ടത്. മനസും ശരീരവും ഉന്മേഷത്തോടെയിരിക്കാൻ എന്തൊക്കെ ഭക്ഷണങ്ങളാണ് കഴിക്കേണ്ടതെന്ന് നോക്കാം. 

സമീകൃതാഹാരം ശീലമാക്കുക...

രുചികരമായ ഭക്ഷണമല്ല, സമീകൃതാഹാരം ഉറപ്പാക്കുകയാണ് വേണ്ടത്. എല്ലാ ദിവസവും പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ എന്നിവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താൻ മറക്കരുത്. ചെറിയ അടുക്കളത്തോട്ടം നിർമ്മിച്ചാൽ കീടനാശിനി തളിക്കാത്ത പച്ചക്കറികൾ കഴിക്കാം. ഇവ തലച്ചോറിന് കൂടുതൽ ഉണർവേകും. 

വെള്ളം ധാരാളം കുടിക്കുക...

ദിവസവും കുറഞ്ഞത് 12 ​ഗ്ലാസ്  വെള്ളമെങ്കിലും കുടിക്കുക. തലച്ചോറിന് പെട്ടെന്ന് ഉണർവേകാൻ വെള്ളത്തിന് കഴിയും. ഇടവിട്ട് വെള്ളം കുടിക്കുന്നത് മൂത്രാശയ അണുബാധ വരാതിരിക്കാൻ സഹായിക്കും. നാരങ്ങ വെള്ളം, മോര് വെള്ളം, ജീരക വെള്ളം എന്നിവ ധാരാളം കുടിക്കുക.  കരിക്കിൻ വെള്ളം പതിവായി കുടിക്കുന്നത് ശരീരത്തിൽ ഇലകട്രോലെെറ്റിന്റെ അളവ് ഉറപ്പ് വരുത്താൻ സഹായിക്കും. 

 പയർവർ​ഗങ്ങൾ ഉൾപ്പെടുത്തുക...

 പയർവർ​ഗങ്ങൾ ധാരാളം ഉൾപ്പെടുത്താൻ ശ്രമിക്കുക.  നാരുകളും വെെറ്റമിൻ ബിയും ഉൾപ്പെടെയുള്ള ഭക്ഷണങ്ങൾ ശരീരത്തിന് കൂടുതൽ ഉന്മേഷം നൽകും. ജീര,ബീൻസ്, ബീറ്റ്റൂട്ട്, മധുരക്കിഴങ്ങ് പോലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തയോട്ടം വർധിപ്പിക്കാനും പ്രതിരോധപ്രതിരോധശേഷി കൂട്ടാനും സഹായിക്കും. 

ജങ്ക് ഫുഡ് ഒഴിവാക്കുക...

ജങ്ക് ഫുഡ് കഴിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. ജങ്ക് ഫു‍ഡ് കഴിക്കുന്നത് ആരോ​​ഗ്യത്തിന് വളരെയധികം ദോഷം ചെയ്യും. പിസ, ബർ​ഗർ, സാൻവിച്ച് എന്നി ഭക്ഷണങ്ങൾ പൊണ്ണത്തടി ഉണ്ടാക്കാം. കുട്ടികളെ ജങ്ക് ഫുഡ് നൽകി ശീലിപ്പിക്കാതിരിക്കുക. 

 

നാരങ്ങ ജ്യൂസ് കുടിക്കാം...

 വെെറ്റമിൻ സി അടങ്ങിയ നാരങ്ങ ജ്യൂസ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. അസിഡിറ്റിയെ ചെറുക്കുകയും പ്രതിരോധശക്തി മെച്ചപ്പെടുത്താൻ ‌സഹായിക്കുകയും ചെയ്യും. പ്രോട്ടീൻ, അയൺ എന്നിവയുടെ ആ​ഗിരണത്തെ സഹായിക്കുകയും ചെയ്യും.

 ഏത്തപ്പഴം...

രാവിലെ ഒരു ഏത്തപ്പഴം കഴിച്ചോള‌‌ൂ.  ഊർജം ലഭിക്കാൻ ഏത്തപ്പഴം സഹായിക്കും. പോഷകങ്ങൾ അടങ്ങിയ ഏത്തപ്പഴം പതിവാക്കുന്നത് ആരോ​ഗ്യകരമാണ്. 

ഇഞ്ചി, വെളുത്തുള്ളി ദഹനം എളുപ്പമാക്കും...

ഇഞ്ചി, വെളുത്തുള്ളി, മഞ്ഞൾ പൊടിച്ചത് ഇവ ഭക്ഷണത്തിൽ ചേർക്കുന്നത് ആന്റി ഒാക്സി‍‍ഡന്റസിന്റെ അളവ് ഉറപ്പ് വരുത്താൻ സഹായിക്കും. വിഭവങ്ങളുടെ രുചി വർധിക്കാനും ഇവ ഉത്തമമാണ്.

 

click me!