കണ്‍തടങ്ങളില്‍ കറുപ്പുണ്ടോ; എങ്കില്‍ ശ്രദ്ധിക്കണം

Published : Oct 01, 2016, 12:18 PM ISTUpdated : Oct 05, 2018, 02:18 AM IST
കണ്‍തടങ്ങളില്‍ കറുപ്പുണ്ടോ; എങ്കില്‍ ശ്രദ്ധിക്കണം

Synopsis

കണ്‍തടങ്ങളിലെ കറുപ്പ് വളരെ സാധാരണമായി കാണുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇത് വലിയ ആരോഗ്യ പ്രശ്‌നത്തിന്‍റെ മുന്നറിയിപ്പാണ് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഈ കറുപ്പ്. കുറഞ്ഞ കാലം കൊണ്ടാണു കണ്‍തടങ്ങളില്‍ കറുപ്പ് ഉണ്ടാകുന്നതെങ്കില്‍ സൂക്ഷിക്കുക. കിഡ്‌നി പ്രശ്‌നം, അലര്‍ജി എന്നിവയാകാം ഈ കറുപ്പിന്‍റെ കാരണം. 

ആര്‍ത്തവത്തിനു മുമ്പു ചില സ്ത്രീകളില്‍ കണ്‍തടങ്ങില്‍ കറുപ്പുണ്ടാകും. ചിലര്‍ക്ക് ഈ ഭാഗത്തെ രക്തകുഴലുകള്‍ വികസിക്കുന്നതു മൂലമാകാം ഇങ്ങനെ സംഭവിക്കുന്നത്. ഇത്തരക്കാര്‍ ഉറങ്ങുമ്പോള്‍ തല അല്‍പ്പം ഉയര്‍ത്തിവെച്ചാല്‍ ഈ പ്രശ്‌നം പരിഹരിക്കാം. വൈറ്റമിന്‍ സി, കെ, അയണ്‍, ഫോളിക് ആസിഡ് എന്നിവ അടങ്ങിയ ഭക്ഷണം ധാരാളം കഴിച്ചാല്‍ സാധാരണ കണ്‍തടങ്ങളില്‍ ഉണ്ടാകുന്ന കറുപ്പ് മാറും. 

വെള്ളം കുടിക്കാതിരിക്കുക, മദ്യം പുകവലി എന്നിവ കറുപ്പിന് കാരണമാകും. ഉറക്കകുറവു മൂലവും ഇങ്ങനെ സംഭവിക്കാം. ഈ സഹചര്യങ്ങളല്‍ തുടര്‍ച്ചയായി ഉറങ്ങിയാല്‍ കറുപ്പ് മാറും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

പത്താം ക്ലാസ് റാങ്കിന് പിന്നാലെ മുഖത്തെ രോമത്തിന്റെ പേരിൽ ട്രോൾ, പരിഹാസം കേട്ടു തളരാൻ പ്രാച്ചി നിന്നില്ല, പ്ലസ് ടു പരീക്ഷയിലും മിന്നുന്ന ജയം
തിരുവനന്തപുരത്ത് പാമ്പ് കടിയേറ്റാൽ ചികിത്സ കിട്ടുന്ന സർക്കാർ ആരോഗ്യസ്ഥാപനങ്ങളും സൂപ്രണ്ടുമാരുടെ നമ്പറും