
വളരെയധികം കരുതലോടെ കാണേണ്ട ഒരു പകര്‍ച്ചപ്പനിയാണ് കരിമ്പനി. ലീഷ്മാനിയാസിസ് എന്ന രോഗം ആന്തരികാവയവത്തെ ബാധിക്കുമ്പോഴാണ് കരിമ്പനി ഉണ്ടാകുന്നത്. തൊലിപ്പുറത്തെ മുഴകളും പാടുകളുമായും ഈ രോഗം പ്രത്യക്ഷപ്പെടാം. കൊതുകുകളുടെ മൂന്നിലൊന്ന് വലിപ്പമുള്ള മണലീച്ചകള്‍ അഥവാ സാന്റ് ഫ്‌ളൈ ആണ് കരിമ്പനി പരത്തുന്നത്. ഈ പ്രാണികള്‍ പൊടിമണ്ണിലാണ് മുട്ടയിട്ട് വിരിയിക്കുന്നത്.
പൊടിമണ്ണ് ധാരാളമായി കാണുന്ന സ്ഥലങ്ങളിലും പൂശാത്ത ചുമരുകളുള്ള വീടുകളിലും ഈ ജീവികളെ ധാരാളമായി കാണാം. മണലീച്ചകളുടെ കടിയേറ്റതിനു ശേഷം മാസങ്ങളോ ആഴ്ച്ചകളോ കഴിഞ്ഞു തൊലിയിൽ വ്രണങ്ങൾ കാണുന്നതാണ് ആദ്യലക്ഷണം. കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാം. എന്നാൽ നേരത്തെ കണ്ടെത്തിയാൽ ചികിത്സിച്ചു ഭേദമാക്കാം.
ലക്ഷണങ്ങൾ...
വിട്ടുമാറാത്ത പനി
രക്തക്കുറവ്
ക്ഷീണം
ശരീരഭാരം കുറയുക.
തൊലിയിൽ വ്രണങ്ങൾ കാണുക.
ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം...
1. മണലീച്ചകളാണ് കരിമ്പനി പരത്തുന്നത് എന്നതിനാല്‍ അവയെ നശിപ്പിക്കുകയാണ് പ്രധാന പ്രതിരോധ മാര്‍ഗം. ഇതിന്റെ ഭാഗമായി വീടുകളില്‍ കരിമ്പനിക്ക് കാരണക്കാരായ മണലീച്ചകളെ നശിപ്പിക്കാനായി പ്രത്യേക ലായനി തളിക്കാം.
2. വീടും പരിസരവും വ്യത്തിയായി സൂക്ഷിക്കുക. രോഗബാധിത പ്രദേശത്ത് പോകുമ്പോള്‍ ശരീരം മൂടുന്ന വസ്ത്രം ധരിക്കുക. വീടുകളിൽ ഇവയ്ക്കെതിരെയുള്ള കീടനാശിനി തളിക്കുകയോ കീടനാശിനിയിൽ മുക്കിയ കിടക്കവലകൾ ഉപയോഗിക്കുകയോ ചെയ്യാം.
3. സാഹസിക യാത്രികർ, പക്ഷി നിരീക്ഷകർ, ഇക്കോ ടൂറിസ്റ്റുകൾ, വനഗവേഷകർ, സൈനികർ എന്നിവർക്കും ഈ രോഗം പിടിപെടാം. രോഗബാധിതയായ അമ്മയിൽ നിന്നും ഗർഭസ്ഥശിശുവിലേക്കും അണുവിമുക്തമാക്കാത്ത സൂചികൾ വഴിയും കരിമ്പനി പകരാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam