ആർത്തവരക്തം കട്ടപിടിക്കാറുണ്ടോ?

Published : Aug 22, 2018, 10:16 AM ISTUpdated : Sep 10, 2018, 02:16 AM IST
ആർത്തവരക്തം കട്ടപിടിക്കാറുണ്ടോ?

Synopsis

മിക്ക സ്ത്രീകളും പരാതിപ്പെടുന്ന കാര്യമാണ് ആർത്തവ ദിനങ്ങളിൽ രക്തം കട്ടപിടിക്കുന്നുവെന്നത്. അമിത രക്തസ്രാവമുണ്ടാകുന്ന അവസരങ്ങളിലാണ് രക്തം കട്ടപിടിച്ചു കാണപ്പെടാറുള്ളത്. ചെറിയ തോതിൽ രക്തം കട്ടപിടിച്ചതിനെ ഓർത്ത് ആകുലപ്പെടേണ്ടതില്ല. എന്നാൽ അളവുകൂടുംതോറും ജാഗരൂകരാകേണ്ടതുണ്ട്.

ആർത്തവം സ്ത്രീകളിലെ സ്വാഭാവിക സവിശേഷതയാണ്. ചില സ്ത്രീകൾ ആർത്തവത്തെ വളരെ പേടിയോടെയാണ് കാണുന്നത്. ആർത്തവദിനങ്ങളിലെ വേദന മിക്ക സ്ത്രീകൾക്കും സഹിക്കാനാവില്ല. ചില സ്ത്രീകളിലും കണ്ട് വരുന്ന ഒന്നാണ് ആർത്തവരക്തം കട്ടപിടിക്കുന്നത്. ആർത്തവരക്തം കട്ടപിടിക്കുന്നത് ചെറിയകാര്യമാണെങ്കിലും അളവ് കൂടുംതോറും ശ്രദ്ധിക്കണം. മിക്ക സ്ത്രീകളും പരാതിപ്പെടുന്ന കാര്യമാണ് ആർത്തവ ദിനങ്ങളിൽ രക്തം കട്ടപിടിക്കുന്നുവെന്നത്. 

അമിത രക്തസ്രാവമുണ്ടാകുന്ന അവസരങ്ങളിലാണ് രക്തം കട്ടപിടിച്ചു കാണപ്പെടാറുള്ളത്. ചെറിയ തോതിൽ രക്തം കട്ടപിടിച്ചതിനെ ഓർത്ത് ആകുലപ്പെടേണ്ടതില്ല. എന്നാൽ അളവുകൂടുംതോറും ജാഗരൂകരാകേണ്ടതുണ്ട്. പുറംതള്ളുന്ന കട്ടപിടിച്ച രക്തത്തിന് ഒരു ഗോള്ഫ് ബോളിനേക്കാൾ വലിപ്പമുണ്ടെങ്കിൽ അവ കാര്യമാക്കേണ്ടതുണ്ട്. 

അമിതമായി ആർത്തവരക്തം കട്ടപിടിച്ച് കാണപ്പെടുന്നതിന് പിന്നിൽ പല കാരണങ്ങളുണ്ടാകാം. ഗർഭാശയത്തിൽ മുഴ, ഗർഭം അലസർ, ആർത്തവവിരാമം, ഗർഭാശയ അർബുദം, അമിത വണ്ണം എന്നി രോഗങ്ങളിൽ ചിലതിന്റെ ലക്ഷണമാകാൻ സാധ്യതയുണ്ട്.അതിനാൽ സാധാരണത്തേതിൽ നിന്നും രക്തം കട്ടപിടിച്ചു പോകുന്നുവെന്നു തോന്നിത്തുടങ്ങിയാൽ ഉടൻ തന്നെ ഗൈനക്കോളജിസ്റ്റിനെ കണ്ട് പരിശോധന നടത്തുകയാണ് വേണ്ടത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശരീരത്തിൽ അയണിന്റെ അളവ് കുറയുമ്പോൾ ഉണ്ടാകുന്ന 6 ലക്ഷണങ്ങൾ
റീൽസും കാർട്ടൂണുകളുമാണോ നിങ്ങളുടെ കുട്ടികളുടെ കൂട്ടുകാർ? ഫോൺ തിരിച്ചുവാങ്ങിയാൽ വാശിയും ദേഷ്യവുമുണ്ടോ? ഈ ലക്ഷണങ്ങളെ അവഗണിക്കരുത്!