പതിമൂന്നുകാരന്‍റെ പിന്‍ഭാഗത്തായി വാലുമുളച്ചു; കാരണമറിയാതെ ഡോക്ടര്‍മാര്‍

Web Desk |  
Published : May 03, 2018, 02:18 PM ISTUpdated : Jun 08, 2018, 05:43 PM IST
പതിമൂന്നുകാരന്‍റെ പിന്‍ഭാഗത്തായി വാലുമുളച്ചു; കാരണമറിയാതെ ഡോക്ടര്‍മാര്‍

Synopsis

എന്തുകൊണ്ടാണ് സോഹയിലിന് ഇത്തരത്തില്‍ ഒരു രൂപം ഉണ്ടായതെന്നതിന് ഡോക്ടര്‍മാര്‍ക്കും അറിയില്ല. 

പതിമൂന്നുകാരനായ ബാലന്‍റെ പിന്‍ഭാഗത്തായി വാലുവളരുന്നു. മധ്യപ്രദേശിലെ ഒരു ഗ്രാമത്തിലെ സോഹയില്‍ ഷാ എന്ന ബാലന്‍റെ പിന്‍ഭാഗത്താണ്
കട്ടിയേറിയ രോമം വളര്‍ന്നിറങ്ങി ഒരു വാലുപോലെ നീളമുളളതായി കാണപ്പെട്ടത്.  സോഹയിലിന് ഇത്തരത്തില്‍ ഒരു രൂപം ഉണ്ടായതെന്നതിന് കാരണം ഡോക്ടര്‍മാര്‍ക്കും അറിയില്ല. എന്നാല്‍ ഇങ്ങനെയൊരു വാല്‍ ഉളളതുകൊണ്ട് മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും സോഹയിലിന് ഇല്ല.  

സോഹയിലിന് എന്തോ അദ്ഭുതകഴിവുകള്‍ ഉണ്ടെന്നാണ് അവിടുത്തുകാരുടെ വിശ്വാസം. ഹനുമാന്‍ സ്വാമിയുടെ അനുഗ്രഹം ലഭിക്കാനായി പലരും  ഈ മുസ്ലീം ബാലന്‍റെ കാല്‍ക്കല്‍ വീഴുന്നു. വരുന്നവരെല്ലാം സോഹയിലിന് കാണിക്കയായി പഴങ്ങളും  മറ്റും നല്‍‌കാറുണ്ട്.  സോഹയിലിനെ എല്ലാവരും വിളിക്കുന്നത് ബജ്റങ്കി ബായിജന്‍ എന്നാണ്. സോഹയിലിന് സ്കൂളില്‍ പ്രത്യേക പരിഗണനയാണ് ലഭിക്കുന്നത്. . 

മകന് കിട്ടിയ അനുഗ്രഹമായാണ് ഇതെന്നാണ് സോഹയിലിന്‍റെ മാതാപിതാക്കള്‍ പറയുന്നത്. അതിനാല്‍ ഈ വാല്‍ നീക്കം ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും അവര്‍ പറയുന്നു.  മുസ്ലിം മതം പിന്തുടരുന്നവര്‍ ആണെങ്കിലും ഹിന്ദു മതത്തെ വളരെയധികം ബഹുമാനിക്കുന്നുവെന്ന്  സോഹയിലിന്‍റെ മുത്തശ്ശന്‍ പറയുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ചിരിക്കുമ്പോൾ ചുണ്ടുകൾക്കും വേണം അഴക്; മനോഹരമായ ചുണ്ടുകൾക്കായി ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കൂ
ചർമ്മത്തിന്റെ തിളക്കത്തിന് വീട്ടിൽ തന്നെ ചെയ്യാം ഈ 4 ഫേഷ്യലുകൾ