സ്ട്രോബെറിയിൽ സൂചി കണ്ടെത്തിയ സംഭവം; ആൺകുട്ടിയെ അറസ്റ്റ് ചെയ്തു

By Web TeamFirst Published Sep 19, 2018, 2:29 PM IST
Highlights

സ്ട്രോബെറിയിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ ആൺകുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമാശയ്ക്കാണ്  സൂചി കുത്തി വച്ചതെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. ബുധനാഴ്ച്ചയോടെയാണ് കുട്ടിയെ അറസ്റ്റ് ചെയ്തതെന്ന് അസിസ്റ്റന്റ് കമ്മീഷണർ സ്റ്റുവാർട്ട് സ്മിത്ത് പറഞ്ഞു.

കാന്‍ബെറ: സ്ട്രോബെറിയിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ ആൺകുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമാശയ്ക്കാണ്  സൂചി കുത്തി വച്ചതെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. ബുധനാഴ്ച്ചയോടെയാണ് കുട്ടിയെ അറസ്റ്റ് ചെയ്തതെന്ന് അസിസ്റ്റന്റ് കമ്മീഷണർ സ്റ്റുവാർട്ട് സ്മിത്ത് പറഞ്ഞു.കുട്ടിക്ക് 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാമെന്ന് ആക്റ്റിങ് അസിസ്റ്റന്റ് കമ്മീഷണർ സ്റ്റാർട്ട് സ്മിത്ത് പറഞ്ഞു. 

ഓസ്ട്രേലിയയില്‍ വിവിധയിടങ്ങളില്‍ സ്ട്രോബെറിക്കുള്ളില്‍ സൂചി കണ്ടെത്തുകയായിരുന്നു. സ്ട്രോബെറി കഴിച്ച് തൊണ്ടയില്‍ മുറിവേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇയാള്‍ വാങ്ങിയ മറ്റ് സ്ട്രോബെറികളിലും സൂചി കണ്ടെത്തിയിരുന്നു. ഓസ്ട്രേലിയ-ന്യൂസിലാന്‍ഡ് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരോട് സംഭവത്തേക്കുറിച്ച് അന്വേഷിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി ഗ്രെഗ് ഹണ്ട് ഉത്തരവിട്ടിരുന്നു. 

ക്വീന്‍സ്ലാന്റ്, ന്യൂ സൗത്ത് വെയ്ല്‍സ്, വിക്ടോറിയ സംസ്ഥാനങ്ങളില്‍ നിന്നും വാങ്ങിയ സ്ട്രോബെറികള്‍ കഴിക്കരുതെന്ന് പൊലീസും ആരോഗ്യ വകുപ്പും നിര്‍ദേശം നല്‍കിയിരുന്നു. കഴിക്കുന്നതിന് മുന്‍പ് സ്ട്രോബെറി മുറിച്ചുനോക്കണമെന്നും നിര്‍ദേശമുണ്ട്.

സംഭവത്തെ തുടര്‍ന്ന് ബെറി ഒബ്സെഷന്‍, ബെറി ലീഷ്യസ്,ലവ് ബെറി, ഡോണിബ്രൂക്ക് ബെറീസ, തുടങ്ങിയ സ്ട്രോബെറി ബ്രാന്റുകള്‍ വിതരണം നിര്‍ത്തിവെച്ചിട്ടുണ്ട്.സംഭവം ആദ്യം റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞയാഴ്ച ക്വീന്‍സ്ലാന്റിലാണ്. പിന്നീട് ന്യൂ സൗത്ത് വെയ്ല്‍സ്, വിക്ടോറിയ, ക്യാന്‍ബെറ, ടാസ്മാനിയ എന്നിവിടങ്ങളില്‍ നിന്ന് സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

click me!