
ഈ രോഗത്തിന്‍റെ യഥാര്‍ഥ കാരണങ്ങള്‍ ഇന്നും അജ്ഞാതമാണ്. സ്വയം പരിശോധനയിലൂടെ ഒരു പരിധിവരെ സ്തനാര്‍ബുദം നിര്‍ണ്ണയിക്കാന്‍ കഴിയും.
സ്തനങ്ങളില്‍ ചെറിയമുഴയും വീക്കവും ഉള്ളവര്‍ മടിച്ചു നില്‍ക്കാതെ പരിശോധനയ്ക്കു വിധയമാകണം. ഇവര്‍ക്കു മറ്റുള്ളവരെ അപേക്ഷിച്ചു സ്തനാര്‍ബുദ സാധ്യത കൂടുതലാണ്.
10-15 ശതമാനം ബ്രെസ്റ്റ് ക്യാന്‍സറും പകരുന്നതു പാരമ്പര്യത്തിലൂടെയാണ്. രക്തബന്ധം ഉള്ളവര്‍ക്കു ബ്രെസ്റ്റ് ക്യാന്‍സര്‍ വന്നിട്ടുണ്ടെങ്കില്‍ മറ്റുള്ളവരെ അപേക്ഷിച്ച് ഇവര്‍ക്ക് സ്തനാര്‍ബുദ സാധ്യത മൂന്നിരട്ടിയാണ്.
ആര്‍ത്തവ വിരമം കഴിഞ്ഞ സ്ത്രീകള്‍ക്കാണു യുവതികളേക്കാള്‍ സ്തനാര്‍ബുദ സാധ്യത കൂടുതല്‍. അമിതവണ്ണമുള്ളവര്‍ക്കും ക്യാന്‍സര്‍ വികാസസാധ്യത കൂടുതലാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam